
ന്യൂഡൽഹി: വാട്സ്ആപ്പിന്റെ 2021ലെ സ്വകാര്യതാ നയത്തിൽ ഇന്ത്യൻ നിയമവ്യവസ്ഥ ലംഘിച്ചതിന് കോംപറ്റീഷൻ കമ്മിഷൻ ഒഫ് ഇന്ത്യ 213.14 കോടി രൂപ പിഴ ചുമത്തിയതിനെതിരെ മെറ്റയുടെ അപ്പീൽ. നാഷണൽ കമ്പനി ലാ അപ്പലേറ്റ് ട്രൈബ്യൂണലിനെയാണ് മെറ്റ സമീപിച്ചത്. ജനുവരി 16ന് പരിഗണിക്കാമെന്ന് ട്രൈബ്യൂണൽ അദ്ധ്യക്ഷൻ ജസ്റ്റിസ് അശോക് ഭൂഷൺ വ്യക്തമാക്കി.
2021ലെ സ്വകാര്യതാ നയം സുതാര്യമാണെന്നാണ് മെറ്റയുടെയും വാട്സാപ്പിന്റെയും വാദം. നയം അംഗീകരിക്കാൻ ഉപയോക്താക്കളെ നിർബന്ധിച്ചിട്ടില്ല. ഓപ്ഷണലായിരുന്നു. യൂസേഴ്സിന്റെ സ്വകാര്യതയെ ബാധിച്ചിട്ടില്ല. എന്നാൽ, -പരാതികളിൽ അന്വേഷണം നടത്തിയ കോംപറ്റീഷൻ കമ്മിഷൻ സ്വകാര്യതാ നയം സ്വീകരിക്കാൻ യൂസേഴ്സിനെ വാട്സാപ്പ് നിർബന്ധിതരാക്കിയെന്ന് കണ്ടെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |