
ന്യൂഡൽഹി: പഞ്ചാബ് - ഹരിയാന അതിർത്തിയിലെ കർഷക സമരം, കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ അനിശ്ചിതകാല നിരാഹാരം എന്നിവയുമായി ബന്ധപ്പെട്ട ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി. സുപ്രീംകോടതി നിയോഗിച്ച ഉന്നതതല സമിതിയുമായി കർഷകർ ചർച്ചയ്‌ക്ക് തയ്യാറായ സാഹചര്യം പഞ്ചാബ് സർക്കാരിന്റെ അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചു. ഖനൗരിയിൽ നിരാഹാരസമരം തുടരുന്ന ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാത്തതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യഹർജി പരിഗണിക്കുന്നതും നീട്ടിവയ്‌ക്കണമെന്ന് പഞ്ചാബ് ആവശ്യപ്പെട്ടു. തുടർന്ന് വെള്ളിയാഴ്ച പരിഗണിക്കാൻ ജസ്റ്രിസുമാരായ സൂര്യകാന്ത്, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ച് തീരുമാനിക്കുകയായിരുന്നു. 41 ദിവസമായി നിരാഹാരം തുടരുന്ന ദല്ലേവാലിന്റെ അവസ്ഥ തീരെ മോശമായി. കരൾ, വൃക്ക, ശ്വാസകോശം എന്നിവയുടെ പ്രവർത്തനത്തിൽ പ്രശ്നമുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |