
ന്യുഡൽഹി: കൽക്കാജി മണ്ഡലത്തിലെ എതിരാളിയായ ബി.ജെ.പി സ്ഥാനാർത്ഥി രമേഷ് ബിധുരിയുടെ അധിക്ഷേപ പരാമർശം മാദ്ധ്യമപ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അതിഷി പൊട്ടിക്കരഞ്ഞു. അതിഷിയുടെ പേരിലെ മർലെന എന്നത് മാറ്റി സിംഗ് എന്ന് ചേർത്ത് അതിഷി സ്വന്തം അച്ഛനെ മാറ്റിയെന്നാണ് രമേഷ് ബിധുരി പരിഹസിച്ചത്. തന്റെ 80 വയസുള്ള അച്ഛനെയാണ് അധിക്ഷേപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ വോട്ട് കിട്ടാൻ ഇത്രയും താഴുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ല- അതിഷി പ്രതികരിച്ചു. നേരത്തെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെയും ബിധുരി മോശം പരാമർശം നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ ബിധുരിയുടെ വീടിന് മുന്നിൽ പ്രതിഷേധിച്ചു. 'സ്ത്രീ വിരുദ്ധൻ' എന്ന് ഗേറ്റിൽ സ്പ്രേ ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |