SignIn
Kerala Kaumudi Online
Thursday, 22 October 2026 5.02 PM IST

പ്രചാരണത്തിനിടെ വാക്പോര് രൂക്ഷം

d

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെ മോശം പരാമർശം നടത്തിയ ബി.ജെ.പി സ്ഥാനാർത്ഥി രമേഷ് ബിധുരി ഇന്നലെ ആക്രമണം കടുപ്പിച്ചു. പേരിലെ മർലെന എന്നത് സിംഗ് എന്ന് ചേർത്ത് അതിഷി സ്വന്തം അച്ഛനെ മാറ്റിയെന്ന് രമേഷ് നേരത്തെ പരിഹസിച്ചിരുന്നു. ഇതിനുപിന്നാലെ നടത്തിയ വാർത്താസമ്മളനത്തിൽ അതിഷി പൊട്ടിക്കരഞ്ഞു. തനിക്ക് മുഖ്യമന്ത്രി വസതി അനുവദിച്ചത് കേന്ദ്രസർക്കാർ ഇടപെട്ട് റദ്ദാക്കിയെന്ന് അതിഷി ആരോപിച്ചു. മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് ഔദ്യോഗിക വസതിയിൽ നിന്ന് പുറത്താക്കുന്നത്. അതേസമയം ഒക്ടോബറിൽ അനുവദിച്ച വസതി ഏറ്റെടുക്കാത്തതുകൊണ്ടാണ് അലോട്ട്മെന്റ് റദ്ദാക്കിയതെന്ന് ബി.ജെ.പി പ്രതികരിച്ചു. അതിഷിയുടേത് മുതലക്കണ്ണീരാണെന്നും നാടകം കളിക്കുകയാണെന്നും കൽക്കാജി മണ്ഡലത്തിലെ അതിഷിയുടെ എതിരാളി കൂടിയായ രമേഷ് ഇന്നലെ പ്രതികരിച്ചു. അതിഷി ഇര കാർഡ് ഇറക്കുകയാണെന്നും ആരോപിച്ചു.

 എസ്.പി പിന്തുണ ആം ആദ്മിക്ക്

ഡൽഹിയിൽ ആംആദ്മി പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. താനും ഡൽഹിയിലെ ജനങ്ങളും ഇതിനോട് നന്ദിയുള്ളവരായിരിക്കുമെന്ന് ആംആദ്മി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ പ്രതികരിച്ചു.

 വെല്ലുവിളിച്ച് അതിഷി

ഡൽഹി മുഖ്യമന്ത്രിയുടെ വസതിയിൽ സ്വിമ്മിംഗ് പൂൾ ഉണ്ടെന്ന ബി.ജെ.പിയുടെ ആരോപണത്തിൽ വെല്ലുവിളിയുമായി മുഖ്യമന്ത്രി അതിഷി. ഇന്ന് രാവിലെ 11ന് മാദ്ധ്യമങ്ങളുമായി അവിടെ പോകും. സ്വർണം പിടിപ്പിച്ച ടോയ്‌ലെറ്റും നീന്തൽക്കുളവും ഉണ്ടോയെന്ന് പരിശോധിക്കുമെന്നും അറിയിച്ചു.

 ജനം ബി.ജെ.പിക്ക് വോട്ടു ചെയ്യും

വായു - ജല മലിനീകരണത്തിൽ ബുദ്ധിമുട്ടുന്ന ജനങ്ങൾ ബി.ജെ.പിക്ക് വോട്ടു ചെയ്യുമെന്ന് നോർത്ത് ഈസ്റ്റ് ഡൽഹിയിൽ നിന്നുള്ള പാർട്ടി ലോക്‌സഭാംഗം മനോജ് തിവാരി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360