
മുംബയ്: കഴിഞ്ഞ ദിവസം വിട പറഞ്ഞ പ്രശസ്ത പത്രപ്രവർത്തകനും കവിയും ചലച്ചിത്ര നിർമ്മാതാവും ആയ പ്രിതീഷ് നന്ദി (73)യുടെ സംസ്ക്കാരം മുംബൈയിൽ നടന്നു. ഹൃദയാഘാതത്താൽ ബുധനാഴ്ച മുംബയിലായിരുന്നു അന്ത്യം. പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. സ്വയം പാത നിർമ്മിച്ചു മുന്നോട്ടുപോകുന്നതായിരുന്നു പ്രിതീഷ് നന്ദിയുടെ രീതി. ഇംഗ്ലീഷിൽ നാൽപ്പതോളം കവിതകൾ രചിച്ചു. ബംഗാളി, ഉറുദു, പഞ്ചാബി ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് കവിതകൾ വിവർത്തനം ചെയ്തു. ജങ്കാർ ബീറ്റ്സ്, ചമേലി, ഏക് ഖിലാഡി ഏക് ഹസീന, അങ്കഹീ, പ്യാർ കെ സൈഡ് ഇഫക്ട്സ് തുടങ്ങി നിരൂപക പ്രശംസ നേടിയ നിരവധി ചിത്രങ്ങളും നിർമ്മിച്ചു. സാമൂഹികചിന്തകൻ ആശിഷ് നന്ദി സഹോദരനാണ്. മക്കളായ രംഗീതാ പ്രിതിഷ് നന്ദി, ഇഷിത പ്രിതിഷ് നന്ദി, കുഷൻ നന്ദി എന്നിവർ ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |