SignIn
Kerala Kaumudi Online
Friday, 23 October 2026 3.26 PM IST

 ബി.ജെ.പി മുൻ എം.എൽ.എയുടെ വീട്ടിൽ റെയ്‌ഡ് കോടികൾ, ആഭരണങ്ങൾ, ഒപ്പം മുതലകളും

d

ഭോപ്പാൽ: കോടിക്കണക്കിന് രൂപ,​ സ്വർണം,​ വെള്ളി ആഭരണങ്ങൾ,​ ഒപ്പം മൂന്ന് മുതലകളും.. മദ്ധ്യപ്രദേശിൽ ബി.ജെ.പി മുൻ എം.എൽ.എയുടെ വീട്ടിൽ നടന്ന ഇ.ഡി റെയ്ഡിലാണ് ഇവ കണ്ടെത്തിയത്. സാഗർ ജില്ലയിലെ വ്യാപാരിയും മുൻ എം.എൽ.എയുമായ ഹർവൻഷ് സിംഗ് റാത്തോറിന്റെ വീട്ടിലാണ് ഇ.ഡി റെയ്ഡ് നടന്നത്. പരിശോധനയിൽ 155 കോടി രൂപയുടെ വെട്ടിപ്പും കണ്ടെത്തി.

റാത്തോറിന്റേയും സാഗർ ജില്ലയിലെ മുൻ കൗൺസിലറായ രാജേഷ് കേശർവാണിന്റെ വീടുകളിൽ ഞായറാഴ്ച മുതലാണ് റെയ്ഡ് നടന്നത്. കോടിക്കണക്കിന് രൂപ മൂല്യം വരുന്ന ആഭരണങ്ങൾക്ക് പുറമെ മൂന്ന് കോടി രൂപയും പിടിച്ചെടുത്തു. ഇതിനിടെയാണ് റാത്തോറിന്റെ വീട്ടിലെ കുളത്തിൽ നിന്ന് മൂന്ന് മുതലകളെ കണ്ടെത്തിയത്. വിവരം വനംവകുപ്പിനെ അറിയിച്ചു.

ഹർവൻഷ് സിംഗ് റാത്തോറിനൊപ്പം ചേർന്ന് പുകയില വ്യാപാരം നടത്തുന്ന കേശർവാണി എന്നയാളിൽ നിന്ന് 140 കോടി രൂപയും കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. കുടുംബാംഗങ്ങളുടെ പേരിലല്ല കാറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച് ഗതാഗത വകുപ്പിൽനിന്ന് വിവരങ്ങൾ തേടിയിരിക്കുകയാണ്.

2013ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് റാത്തോർ വിജയിച്ചത്. റാത്തോറിന്റെ പിതാവ് ഹർനം സിംഗ് റാത്തോർ മുൻ മന്ത്രിയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360