
ബംഗളൂരു: കർണാടകയിലെ ബീദറിൽ ഇതരജാതിക്കാരിയെ പ്രണയിച്ചതിന് ദളിത് യുവാവിനെ തല്ലിക്കൊന്നു. ബിരുദ വിദ്യാർത്ഥിയായ സുമിത്താണ് (19) കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ സഹോദരൻ രാഹുലിനെയും അച്ഛൻ കൃഷ്ണറാവുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയും സുമിത്തുമായി ഏറെ നാളായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടി മാത്രമുള്ള സമയത്ത് വീട്ടിലെത്തിയതായി ആരോപിച്ചായിരുന്നു മർദ്ദനം. പ്രതികൾ സുമിത്തിനെ ക്രൂരമായി മർദ്ദിച്ച ശേഷം ഗ്രാമത്തിനു പുറത്ത് ഉപേക്ഷിക്കുകയായിരുന്നു.
മണിക്കൂറുകളോളം നീണ്ട തെരച്ചിലിനൊടുവിൽ സുമിത്തിനെ കണ്ടെത്തിയ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ദളിത് സംഘടനകളുൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |