SignIn
Kerala Kaumudi Online
Thursday, 22 October 2026 5.02 PM IST

യുവതിയെ കൊന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ചത് എട്ട് മാസം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ

d

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ യുവതിയെ കൊന്ന് എട്ട് മാസത്തോളം ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ.

പിങ്കി പ്രജാപതിയാണ് കൊല്ലപ്പെട്ടത്. ഉജ്ജയിൻ സ്വദേശി സഞ്ജയ് പട്ടിദാറിനെ പൊലീസ് അറസ്റ്ര് ചെയ്തു.

മൃതദേഹത്തിന് എട്ട് മാസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിൽ ആഭരണങ്ങളുണ്ടായിരുന്നു. കൈകൾ കെട്ടി കഴുത്തിൽ കുരുക്കിട്ടിരുന്നു.

സഞ്ജയും പിങ്കിയും അഞ്ചു വർഷമായി ലിവിംഗ് ടുഗദറിലായിരുന്നെന്നും പൊലീസ് അറിയിച്ചു.

വിവാഹം കഴിക്കാൻ യുവതി നിർബന്ധിച്ചതോടെ സഞ്ജയ് സുഹൃത്തിന്റെ സഹായത്തോടെ കൊലപാതകം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇൻഡോർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വീട് 2023 ജൂണിലാണ് സഞ്ജയ് വാടകയ്‌ക്കെടുത്തത്. ഒരു വർഷത്തിനു ശേഷം വീട് ഒഴിഞ്ഞെങ്കിലും രണ്ടു മുറികളിൽ സാധനങ്ങൾ സൂക്ഷിച്ചിരുന്നു. ഇതു വൈകാതെ മാറ്റുമെന്നാണ് അറിയിച്ചിരുന്നത്. ഇടയ്ക്കിടെ ഇവിടെയെത്തിയിരുന്നു. ഇതിനിടെ പുതിയ വാടകക്കാർ എത്തി. ഈ മുറികൾ തുറന്നുകൊടുക്കണമെന്ന് ഇവർ ഉടമയോട് ആവശ്യപ്പെട്ടിരുന്നു. ആൾതാമസം ഇല്ലാത്തതിനാൽ മുറിയിലേക്കുള്ള വൈദ്യുതി ഇവർ വിച്ഛേദിച്ചു.

തുടർന്ന് ദുർഗന്ധമുണ്ടായപ്പോൾ താമസക്കാർ ഉടമയെ അറിയിച്ചു. തുടർന്ന് മുറി തുറന്ന് നടത്തിയ പരിശോധനയിലാണ്

ഫ്രിഡ്ജിൽ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. സഞ്ജയ് ‌വിവാഹിതനാണ്. രണ്ട് കുട്ടികളുമുണ്ട്. വിവാഹം ചെയ്യണമെന്ന ആവശ്യത്തെത്തുടർന്ന് പിങ്കിയുമായി തർക്കം പതിവായിരുന്നു. യുവതിയുടെ അച്ഛന് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് വീട്ടിലേക്ക് പോയി എന്നാണ് വീടുടമയോട് സഞ്ജയ് പറഞ്ഞിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360