
ന്യൂഡൽഹി: മെഡിക്കൽ ബിരുദ കോഴ്സുകളിലെ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി ഇക്കൊല്ലവും പേനയും പേപ്പറും ഉപയോഗിച്ചുള്ള ഓഫ്ലൈൻ രീതിയിൽ ആയിരിക്കും. ഒറ്റ ദിവസം ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്തുമെന്ന് ദേശീയ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) അറിയിച്ചു. നീറ്റ് യു.ജി രജിസ്ട്രേഷൻ, പരീക്ഷ എന്നിവയ്ക്ക് ആധാർ അധിഷ്ടിത അപാർ ഐഡിയുമായി ലിങ്ക് ചെയ്യണമെന്ന് നേരത്തെ നിർദ്ദേശിച്ചിരുന്നു. പരീക്ഷ ഓൺലൈനാക്കുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |