SignIn
Kerala Kaumudi Online
Friday, 23 October 2026 3.25 PM IST

രാഹുൽ അർബൻ നക്‌സലുകളുടെ പിടിയിൽ: ബി.ജെ.പി

d

ന്യൂഡൽഹി: കോൺഗ്രസിന്റെ പോരാട്ടം ഇന്ത്യൻ സ്റ്റേറ്റിനെതിരെ ആണെന്ന ലോക്‌സഭാ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനയെ ചൊല്ലിയുള്ള വാക്‌പോര് തുടരുന്നു. രാഹുൽ അർബൻ നക്‌സലുകളുടെ പിടിയിലാണെന്ന് ബി.ജെ.പി എംപി രവിശങ്കർ പ്രസാദ് ആരോപിച്ചു. അതേസമയം ഇഡി, ഐടി, സി.ബി.ഐ തുടങ്ങിയ സ്ഥാപനങ്ങളെ സർക്കാർ ദുരുപയോഗം ചെയ്യുന്നതിനെതിരെ പോരാടുന്നു എന്നാണ് രാഹുൽ ഉദ്യേശിച്ചതെന്ന് കോൺഗ്രസ് നേതാവും ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയുമായ ഭുപേഷ് ബഗേൽ വിശദീകരിച്ചു.

രാഹുൽ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവാണെന്ന് മറക്കരുതെന്നും ഇന്ത്യൻ സ്റ്റേറ്റ് എന്നതിന്റെ അർത്ഥം അറിയില്ലേ എന്നും രവിശങ്കർ പ്രസാദ് ചോദിച്ചു. സ്വതന്ത്ര രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ ഭരണഘടനാപരമായ സ്വത്വത്തെയാണ് അദ്ദേഹം അപമാനിച്ചത്. ആർ‌.എസ്‌.എസ് സമൂഹത്തിന് വേണ്ടി മികച്ച പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ടെന്ന് മറക്കരുത്. രാഹുലിന്റെ പൂർവ്വികരും വിമർശിച്ചിരുന്നു. പക്ഷേ ആർ‌.എസ്‌.എസ് വളർന്നു.

ആർ‌.എസ്‌.എസും ബി.ജെ.പിയും രാജ്യസ്‌നേഹത്തെക്കുറിച്ച് കോൺഗ്രസിനെ പഠിപ്പിക്കേണ്ടെന്ന് ബഗേൽ പറഞ്ഞു. രാജ്യത്തെ ജനങ്ങൾ സ്വാതന്ത്ര്യത്തിനായി പോരാടുമ്പോൾ, ആർ.എസ്.എസ് ബ്രിട്ടീഷുകാർക്കൊപ്പമായിരുന്നു. അവർ ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും അനുയായികളാണ്. ജനാധിപത്യത്തിലും നീതിയിലും സമത്വത്തിലും ഒരിക്കലും വിശ്വസിച്ചിരുന്നില്ല. വിയോജിപ്പുകളെ എപ്പോഴും ക്രൂരമായി അടിച്ചമർത്തുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360