SignIn
Kerala Kaumudi Online
Friday, 23 October 2026 2.32 PM IST

പുനരുപയോഗ ഊർജ്ജ ഇടനാഴിക്കായി ഇന്ത്യ- സിംഗപ്പൂർ ചർച്ച

sdd

ന്യൂഡൽഹി: ഇന്ത്യയും സിംഗപ്പൂരും തമ്മിൽ പുനരുപയോഗ ഊർജ്ജ ഇടനാഴി സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചു വരുകയാണെന്ന് സിംഗപ്പൂർ പ്രസിഡന്റ് തർമൻ ഷൺമുഖരത്നം പറഞ്ഞു.

നാലു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ ഷൺമുഖ രത്‌നം ഇന്നലെ രാഷ്‌ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി. ഇന്ത്യ-സിംഗപ്പൂർ നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികത്തിന്റെ ഭാഗമായുള്ള ലോഗോയും പുറത്തിറക്കി.

സിംഗപ്പൂർ, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളെ ബന്ധിപ്പിച്ച് വൈദ്യുതി വിതരണ ലൈൻ സ്ഥാപിക്കാൻ ഇന്ത്യയ്‌ക്ക് പദ്ധതിയുണ്ട്. ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ എന്നിവയെ ബന്ധിപ്പിച്ചുള്ള ലൈനിന്റെ തുടർച്ചയായാണിത്.ഇന്നലെ രാഷ്‌ട്രപതി ഭവനിൽ തർമൻ ഷൺമുഖരത്നത്തിന് ഗാർഡ് ഒഫ് ഓണർ നൽകി സ്വീകരിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തു. തുടർന്ന് അദ്ദേഹം രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360