
റായ്പൂർ: ഛത്തീസ്ഗഢിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ 9 മണിയോടെ തെക്കൻ ബിജാപൂരിലെ ഒരു വനത്തിലാണ് സുരക്ഷാ സേനയും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയത്. ഏറ്റുമുട്ടൽ വൈകുന്നേരം വരെ തുടർന്നു സുരക്ഷാ സൈനികർക്ക് അപകടമില്ല. കൂടുതൽ മാവോയിസ്റ്റുകൾക്കായി തിരച്ചിൽ തുടരുന്നു. ബിജാപൂരിൽ മറ്റൊരു സംഭവത്തിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐ.ഇ.ഡി പൊട്ടിത്തെറിച്ച് രണ്ട് സി.ആർ.പിഎഫ് കമാൻഡോകൾക്ക് പരിക്കേറ്റു.
മൂന്ന് ജില്ലകളിൽ നിന്നുള്ള സംസ്ഥാന പൊലീസ് ജില്ലാ റിസർവ് ഗാർഡ് (ഡി.ആർ.ജി), കാട്ടിലെ ഒാപ്പറേഷനു വേണ്ടി രൂപീകരിച്ച സി.ആർ.പിഎഫ് കോബ്രാ യൂണിറ്റിന്റെ അഞ്ച് ബറ്റാലിയനുകൾ, സി.ആർ.പിഎഫിന്റെ 229-ാം ബറ്റാലിയൻ എന്നിവ അടങ്ങിയ വിപുലമായ സംഘമാണ് മാവോയിസ്റ്റ് വേട്ടയ്ക്കിറങ്ങിയത്.
ബസഗുഡ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ പുലർച്ചെ സ്ഫോടനത്തിൽ പരിക്കേറ്റ കോബ്ര 206-ാം ബറ്റാലിയനിലെ മൃദുൽ ബർമൻ, മുഹമ്മദ് ഇഷാഖ് എന്നിവർ അപകടനില തരണം ചെയ്തു. രെഈ മാസം ഇതുവരെ സംസ്ഥാനത്ത് നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 26 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ജനുവരി 12 ന് ബിജാപൂർ ജില്ലയിലെ മദ്ദേഡ് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം സംസ്ഥാനത്ത് നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 219 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 219 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്.
വനിതാ മാവോയിസ്റ്റ് കീഴടങ്ങി
അതിനിടെ ബസ്തർ മേഖലയിലെ ദർഭ പ്രദേശത്ത് സജീവമായിരുന്ന കലാമു പൈ(28) തെലങ്കാനയിൽ കീഴടങ്ങി. നിരോധിത സംഘടനയുടെ ഏരിയ കമ്മിറ്റി അംഗമായ ഇവരെ പിടികൂടുന്നവർക്ക് നാല് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അനാരോഗ്യം മൂലമാണ് കീഴടങ്ങിയതെന്ന് ഛത്തീസ്ഗഡ് സുക്മ ജില്ലയിലെ പാല്യ ഗ്രാമത്തിൽ നിന്നുള്ള കലാമു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |