
ന്യൂഡൽഹി: ഓട്ടോമൊബൈൽ വ്യവസായവുമായി ബന്ധപ്പെട്ട ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025 ഇന്ന് രാവിലെ 10.30 ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ജനുവരി 22 വരെ ന്യൂഡൽഹി ഭാരത് മണ്ഡപം, യശോഭൂമി, ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്സ്പോ സെന്റർ എന്നിവിടങ്ങളിലാണ് എക്സ്പോ. പ്രമുഖ കമ്പനികൾ പുതിയ മോഡലുകൾ എക്സ്പോയിൽ അവതരിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |