
ന്യൂഡൽഹി : സ്ഥാനമൊഴിയുന്ന ഇന്ത്യയിലെ യു.എസ് അംബാസിഡർ എറിക് ഗാർസട്ടി കുടുംബസമേതം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. ജോ ബൈഡനും മോദിയും ചേർന്ന് ഇന്ത്യ-യു.എസ് സഹകരണത്തെ പുതിയ തലത്തിലേക്ക് ഉയർത്തിയെന്ന് എറിക് ഗാർസട്ടി വ്യക്തമാക്കി. വീസ, വ്യാപാരം, പ്രതിരോധമേഖല, ബഹിരാകാശം, നിക്ഷേപങ്ങൾ തുടങ്ങിയവയിലെ സഹകരണത്തിൽ റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ചു. ഇരുരാജ്യങ്ങളിലെ നേതാക്കൾക്കും ജനങ്ങൾക്കും നന്ദി. ഇന്ത്യയിലെ 26ാം യു.എസ് അംബാഡിസർ എന്ന നിലയിലുള്ള ദൗത്യം പൂർത്തിയാക്കി മടങ്ങുമ്പോൾ തന്റെ ഹൃദയം നിറഞ്ഞുതുളുമ്പുന്നു. രണ്ടാംഗൃഹമാണിത്. ഇന്ത്യയുടെ ചിരകാല സുഹൃത്തായാണ് മടങ്ങുന്നതെന്നും എറിക് ഗാർസട്ടി എക്‌സ് അക്കൗണ്ടിൽ കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |