
ന്യൂഡൽഹി: ഫെബ്രുവരി 14ന് ചണ്ഡിഗറിൽ ചർച്ച നടത്താൻ കേന്ദ്രസർക്കാർ തയ്യാറായതോടെ അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ മെഡിക്കൽ സഹായം സ്വീകരിച്ചു. പിന്നാലെ, ദല്ലേവാളിന് ഐക്യദാർഢ്യമർപ്പിച്ച് നിരാഹാരമിരുന്ന 121 കർഷകർ നിരാഹാരം അവസാനിപ്പിച്ചു. ഡോക്ടർമാർ 70കാരനായ കർഷക നേതാവിനെ പരിശോധിച്ച് മരുന്നുകൾ നൽകി. ഡ്രിപ്പിട്ടു. അതേസമയം, കർഷകരുടെ ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകുന്നതു വരെ നിരാഹാരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ദല്ലേവാൾ. കഴിഞ്ഞ നവംബർ 26 മുതലാണ് പഞ്ചാബ് - ഹരിയാന അതിർത്തിയായ ഖനൗരിയിൽ നിരാഹാര സമരം ആരംഭിച്ചത്. ദല്ലേവാളിന്റെ ആരോഗ്യനില സംബന്ധിച്ച് സുപ്രീംകോടതി റിപ്പോർട്ട് തേടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |