
നേത്ര രോഗ ശസ്ത്രക്രിയയ്ക്ക്
ന്യൂഡൽഹി : ഉന്നാവ് പീഡനക്കേസ് പ്രതിയായ ബി.ജെ.പി മുൻ എം.എൽ.എ കുൽദീപ് സിംഗ് സെൻഗറിന് ഡൽഹി ഹൈക്കോടതി വീണ്ടും ഇടക്കാല ജാമ്യം അനുവദിച്ചു. നേത്ര രോഗ ശസ്ത്രക്രിയ നടത്താനാണിത്. ചികിത്സയ്‌ക്കായി ഡിസംബറിലും ഇടക്കാല ജാമ്യം നൽകി. 20ന് തീഹാർ ജയിലിൽ കീഴടങ്ങി. ഇതിന് പിന്നാലെയാണ് പ്രതിയുടെ ഹർജിയിൽ രണ്ടാമതും ഇടക്കാല ജാമ്യം. 24ന് ഡൽഹി എയിംസിലാണ് ശസ്ത്രക്രിയ. 27ന് ജയിലിൽ തിരിച്ചെത്തണമെന്ന് ജസ്റ്റിസുമാരായ നവീൻ ചാവ്‌ല, ശാലീന്ദർ കൗർ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.
2017ൽ സെൻഗറും കൂട്ടാളികളും ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയെന്നാണ് കേസ്. കുൽദീപ് ജീവപര്യന്തം കഠിനതടവ് അനുഭവിക്കുകയാണ്. 2019 ജൂലായിൽ അതിജീവിത സഞ്ചരിച്ച കാറിൽ ട്രക്കിടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് 2019 ആഗസ്റ്റിൽ സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്ന് അതിജീവിതയ്‌ക്കും കുടുംബത്തിനും സി.ആർ.പി.എഫ് സുരക്ഷ ഏർപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |