
ന്യൂഡൽഹി : യു.എസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായി ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ ടെലിഫോണിൽ സംസാരിച്ചു. ട്രംപിനെ പ്രിയ സുഹൃത്തെന്ന് വിശേഷിപ്പിച്ച മോദി, അദ്ദേഹവുമായി സംസാരിച്ചതിൽ സന്തോഷമുണ്ടെന്ന് എക്സ് അക്കൗണ്ടിൽ കുറിച്ചു. 'രണ്ടാംതവണ അധികാരത്തിലെത്തിയതിൽ ട്രംപിനെ അഭിനന്ദിച്ചു. പരസ്പരം പ്രയോജനകരമായ പങ്കാളിത്തത്തിന് ഇരുനേതാക്കളും പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി. ജനങ്ങളുടെ ക്ഷേമത്തിനും ആഗോള സമാധാനത്തിനും സമൃദ്ധിക്കും സുരക്ഷയ്ക്കും ഒരുമിച്ച് പ്രവർത്തിക്കും"- മോദി കുറിച്ചു. 20നാണ് യു.എസ് പ്രസിഡന്റായി ട്രംപ് ചുമതലയേറ്റത്. വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തിരുന്നു. മോദിയുടെ കത്തും കൈമാറി. യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ നവംബർ ഏഴിന് മോദി ട്രംപിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |