SignIn
Kerala Kaumudi Online
Saturday, 24 October 2026 12.41 AM IST

ആശങ്കയായി ജി.ബി.എസ് : ഒരു മരണം

d

പൂനെ: മഹാരാഷ്ട്രയിൽ ഗില്ലേൻ ബാരേ സിൻഡ്രോം (Guillain-Barre syndrome - ജി.ബി.എസ്)​ ബാധിച്ചെന്ന് സംശയിച്ചയാൾ മരിച്ചു. സോലാപൂർ ജില്ലയിൽ ഇന്നലെയാണ് മരണം സ്ഥിരീകരിച്ചത്. നാഡീ വ്യൂഹത്തെ തളർത്തുന്ന അപൂർവരോഗമാണിത്. ചുമ,​ ജലദോഷം,​ വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളോടെ 18നാണ് 30വയസുകാരനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്.

ഇയാളുടെ രക്തവും ആന്തരികാവയവങ്ങളുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം പൂനെയിൽ ജി.ബി.എസ് ബാധിച്ചവർ 101 ആയതോടെ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച ഏഴംഗ വിദഗ്ദ്ധ സംഘമുൾപ്പെടെ പരിശോധന നടത്തുകയാണ്. 

28 കേസുകൾ കൂടി

പൂനെയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 28 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ഒമ്പത് വയസിന് താഴെയുള്ള 19 കുട്ടികളും 50 നും 80 നും ഇടയിൽ പ്രായമുള്ള 23 പേരും ചികിത്സയിലുണ്ട്. 16 പേർ വെന്റിലേറ്ററിലാണ്. രോഗ ബാധിത പ്രദേശങ്ങളിലെ ജലസ്രോതസുകളിൽ പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഒരു കിണറ്റിൽ നിന്ന് ഉയർന്ന അളവിൽ ഇ-കോളി ബാക്ടീരിയ കണ്ടെത്തിയിരുന്നു. റാപ്പിഡ് റെസ്പോൺസ് സംഘവും ആരോഗ്യ പ്രവർത്തകരും പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കി. രോഗം കൂടുതൽ വ്യാപിച്ചതോടെ വീടുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾക്കും ബോധവത്കരണ പരിപാടികൾക്കും ആരോഗ്യ വകുപ്പ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു.

എന്താണ് ജി.ബി.എസ്

1916ൽ തിരിച്ചറിഞ്ഞു. അപൂർവമായ ന്യൂറോളജിക്കൽ അവസ്ഥ. രോഗ കാരണം വ്യക്തമല്ല. പകർച്ചവ്യാധിയല്ല.
ഏതെങ്കിലും വാക്സിനേഷനിലൂടെയോ ശസ്ത്രക്രിയയിലൂടെയോ ഉണ്ടാവുന്ന ബാക്ടീരിയ, വൈറസ് ബാധ രോഗത്തിലേക്ക് നയിക്കാമെന്ന് കരുതുന്നു. രോഗപ്രതിരോധ സംവിധാനത്തെബാധിക്കുന്നു. രാജ്യത്ത് നേരത്തെയും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രത്യേക ചികിത്സയില്ല. രോഗത്തിന്റെ തീവ്രത കുറയ്ക്കാനുള്ള മരുന്നുകളാണ് നൽകുക. ചെലവേറിയ ഇമ്യൂണോഗ്ലോബുലിൻ (ഐ.വി.ഐ.ജി) കുത്തിവയ്പ്പുകളും പ്ലാസ്‌മ എക്സ്‌ചേഞ്ച് തെറാപ്പിയും ചെയ്യാറുണ്ട്. രോഗബാധിതരായവരിൽ 80 ശതമാനം പേരും ആറ് മാസത്തിനുള്ളിൽ സുഖം പ്രാപിക്കുമ്പോൾ ചിലർക്ക് ഒരു വർഷമോ കൂടുതലോ സമയമെടുക്കും.

ക്ഷീണം,​ വേദന

 അമിതമായ ക്ഷീണം,​ തളർച്ച

 ജലദോഷം,​വയറിളക്കം

 ചർമത്തിനടിയിൽ തരിപ്പും തുടിപ്പും

 കണ്ണിന്റെ പേശികൾക്ക് തകരാർ, കാഴ്ച്ചയ്ക്ക് ബുദ്ധിമുട്ട്,

 ഭക്ഷണം വിഴുങ്ങാനും ചവയ്ക്കാനും സംസാരിക്കാനും ബുദ്ധിമുട്ട്

 കൈകാലുകളിൽ സൂചികുത്തുന്നതു പോലെ വേദന

 ശരീരമാകെ, പ്രത്യേകിച്ച് രാത്രിയിൽ കടുത്ത വേദന

 ആശയക്കുഴപ്പം നേരിടുക, അസാധാരണമായ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും

 ദഹനക്കുറവ്, മൂത്രം നിയന്ത്രിക്കാൻ കഴിയാതിരിക്കുക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360