
ന്യൂഡൽഹി: സ്യൂട്ട്കേസിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ.
ഡൽഹി ഗാസിപൂരിൽ ഞായറാഴ്ച പുലർച്ചെയാണ് സ്യൂട്ട്കേസിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്നു നടത്തിയ പരിശോധനയിലാണ് സ്യൂട്ട്കേസിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്കൊടുവിൽ അമിത് തിവാരിയെന്നയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലിനിടെ മൃതദേഹം തന്റെ ബന്ധുവായ ശിൽപ്പ പാണ്ഡെയുടേതാണെന്നും താനാണ് കൊന്നതെന്നും അമിത് സമ്മതിച്ചു. ഒരു വർഷമായി ഇരുവരും ഒരുമിച്ചായിരുന്നു താമസം.
ശിൽപ അമിതിനെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അമിത് വിവാഹം ചെയ്യുന്നതിനെ എതിർത്തു.
ശനിയാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ അമിത് ശിൽപയുമായി വാക്കുതർക്കത്തിലേർപ്പെടുകയും കൊലപ്പെടുത്തുകയുമായിരുന്നു.
മൃതദേഹം സ്യൂട്ട്കേസിലാക്കി. സുഹൃത്ത് അനൂജ് കുമാറിന്റെ സഹായത്തോടെ വിജനമായ സ്ഥലത്ത് സ്യൂട്ട്കേസ് ഉപേക്ഷിച്ച് പെട്രോൾ
ഒഴിച്ച് കത്തിച്ചു.
സി.സി ടിവി ദൃശ്യങ്ങൾ
പരിശോധിച്ചു
ഗ്രേറ്റർ നോയിഡയിൽ നിന്നാണ് അമിതിനെ അറസ്റ്റ് ചെയ്തതെന്നും ശിൽപയുടെ മാതാപിതാക്കളെ വിവരം അറിയിച്ചതായും പൊലീസ് പറഞ്ഞു. സി.സി ടിവി ദൃശ്യങ്ങളുൾപ്പെടെ പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. മൃതദേഹം കണ്ടെത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സംശയാസ്പദമായ രീതിയിൽ പ്രദേശത്തൂടെ പോയ ഹ്യൂണ്ടായ് വെർണ കാറിനുവേണ്ടി അന്വേഷണം നടത്തി. രജിസ്ട്രേഷൻ നമ്പറും കാറുടമയേയും കണ്ടെത്തുകയും ചെയ്തു. അമിത് തിവാരി എന്നയാൾക്ക് കാർ വിറ്റു എന്നാണ്
കാറുടമ പൊലീസിനോട് പറഞ്ഞത് . സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അമിത് തിവാരിയെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. ഗാസിയാബാദിൽ താമസിക്കുന്ന ഒരു ക്യാബ് ഡ്രൈവറാണ് ഇയാൾ. സി.സി ടിവി ദൃശ്യങ്ങളിൽ ഇയാളുടെ കൂടെ സുഹൃത്ത് അനൂജ് കുമാറും ഉണ്ടായിരുന്നു. ഇയാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെൽഡിംഗ് മെക്കാനിക്കാണ് അനൂജ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |