SignIn
Kerala Kaumudi Online
Saturday, 24 October 2026 12.41 AM IST

മഹാകുംഭമേള: ആത്മശുദ്ധി തേടി അമിത് ഷായും

aa

പ്രയാഗ്‌രാജ്: മഹാകുംഭമേളയുടെ പവിത്ര കർമ്മങ്ങളിൽ പങ്കാളിയാവാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ പ്രയാഗ്രാജിലെത്തി.
ത്രിവേണീ സംഗമത്തിൽ ഉത്ത‌ർപ്രദേശ് മുഖമന്ത്രി യോഗി ആദിത്യനാഥിനും സന്ന്യാസ ശ്രേഷ്ഠർക്കുമൊപ്പം അദ്ദേഹം പുണ്യസ്നാനം ചെയ്തു. പത്നി സോണൽ ഷാ, മകൻ ജയ്ഷാ, മരുമകൾ, ചെറുമക്കൾ എന്നിവരും ഒപ്പമുണ്ടായിരുന്നു. അമിത് ഷായുടെ വരവ് പ്രമാണിച്ച് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്യാനെത്തിയ ലക്ഷക്കണക്കിന് തീർത്ഥാടകരെ ബാധിച്ചില്ല.

രാവിലെ 11ഓടെ പ്രയാഗ്‌രാജിലെ വി.ഐ. പി ഘട്ടിലെത്തിയ ഷായെയും സംഘത്തെയും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ത്രിവേണി സംഗമത്തിനായി എത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ ജൂനാ അഘാരയിലെ മഹാമണ്ഡലേശ്വർ അവദേവാനന്ദഗിരി, നിരഞ്ജനി അഘാരയിലെ പീതധീശ്വർ കൈലാസാനന്ദ, ബാബാ രാംദേവ് , അഖണ്ഡപരിഷത്ത് പ്രസിഡന്റ് രവീന്ദ്ര പുരി ഹരിഗിരി തുടങ്ങിയവരും സന്നിഹിതരായിരുന്നു.വേദ മന്ത്രോച്ചാരണങ്ങൾക്കു നടുവിൽ ഷായും കുടുംബവും ത്രിവേണീ സംഗമത്തിൽ പുണ്യ സ്നാനം നടത്തി. വിശിഷ്ടാതിഥികൾക്കായി വേദ പണ്ഡിതർ ആരതിയും മറ്റു പ്രത്യേക പൂജകളും നടത്തി. അമിത് ഷായ്ക്ക് ആദിത്യനാഥ് വെള്ളി കുംഭ കലശം ഉപഹാരമായി നൽകി. സംഗമസ്ഥാനത്ത് സജ്ജമാക്കിയ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളിലും അമിത് ഷാ പങ്കെടുത്തു
പ്രയാഗ് രാജ് മേഖലയിൽ വാഹന ഗതാഗതം നിയന്ത്രിക്കുന്നതുൾപ്പെടെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും പരിശോധനകളുമാണ് ഏർപ്പെടുത്തിയിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360