
ന്യൂഡൽഹി : ജാമ്യവിഷയം കൈകാര്യം ചെയ്യാൻ മാത്രമായി പ്രത്യേക നിയമം കൊണ്ടുവരാൻ ആലോചിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിൽ മതിയായ വ്യവസ്ഥകളുണ്ടെന്ന് നിലപാട് വ്യക്തമാക്കി. യു.കെയിലെ 'ജാമ്യ നിയമം' ചൂണ്ടിക്കാട്ടി ഇന്ത്യയിലും ഇത്തരത്തിൽ പുതിയ നിയമം ആകാവുന്നതാണെന്ന് സതേന്ദർ കുമാർ അന്തിൽ കേസിൽ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഇതിന്റെ തുടർപരിശോധനയെന്ന നിലയിൽ, പ്രത്യേക നിയമനിർമ്മാണം പരിഗണനയിലുണ്ടോയെന്ന് ജസ്റ്റിസ് എം.എം.സുന്ദരേഷ് അദ്ധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തോട് ആരാഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |