SignIn
Kerala Kaumudi Online
Thursday, 22 October 2026 5.02 PM IST

ജയിലുകളിലെ ജാതി വിവേചനം റിപ്പോർട്ട് സമർപ്പിക്കാൻ അന്തിമാവസരം നൽകി സുപ്രീംകോടതി

s

ന്യൂഡൽഹി : ജയിലുകളിലെ ജാതി വിവേചനം അവസാനിപ്പിക്കണമെന്ന വിധി നടപ്പാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും അന്തിമ അവസരം നൽകി സുപ്രീംകോടതി. ഫെബ്രുവരി 18നകം റിപ്പോർട്ട് സമർപ്പിക്കണം. 2024 ഒക്ടോബർ മൂന്നിലെ വിധി നടപ്പാക്കാൻ മൂന്ന് മാസത്തെ സമയമാണ് കോടതി നൽകിയിരുന്നത്. എന്നാൽ ഇതുവരെയും റിപ്പോർട്ട് ലഭിക്കാത്ത സാഹചര്യത്തിലാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല,​ ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360