SignIn
Kerala Kaumudi Online
Thursday, 22 October 2026 10.21 PM IST

കേജ്‌രിവാളിന്റെ വസതിക്ക് മുന്നിൽ മാലിന്യം തള്ളി മലിവാൾ, എത്തിച്ചത് 3 ട്രക്കുകളിൽ

READ ENGLISH VERSION

swati

ന്യൂഡൽഹി: ആംആദ്മി പാർട്ടി മുൻ നേതാവും രാജ്യസഭാ എം.പിയുമായ സ്വാതി മലിവാളിന്റെ നേതൃത്വത്തിൽ മൂന്ന് മിനി ട്രക്കുകളിലെത്തിച്ച മാലിന്യം ഡൽഹി മുൻമുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാളിന്റെ വസതിക്കുമുന്നിൽ തള്ളി. ഡൽഹിയിലെ മാലിന്യ പ്രശ്നം പരിഹരിക്കണമെന്ന നിരന്തര ആവശ്യം അവഗണിച്ചതിനാണ് മലിവാളിന്റെ വേറിട്ട പ്രതിഷേധം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്ന ഡൽഹിയിൽ ഇത് ചർച്ചാ വിഷയമായി.

ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു മാലിന്യം കേ‌ജ്‌രിവാളിന്റെ വസതിക്ക് മുന്നിൽ തള്ളിയത്. സുരക്ഷാമേഖലയിൽ അതിക്രമം കാട്ടിയതിന് മലിവാളിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസെടുത്തശേഷം പിന്നീട് വിട്ടയച്ചു. വികാസ്‌പുരിയിൽ നിന്ന് ശേഖരിച്ച മാലിന്യമാണ് എത്തിച്ചത്. മലിവാളിനൊപ്പം ഒട്ടേറെ സ്ത്രീകളുമുണ്ടായിരുന്നു. കേജ്‌രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭവ് കുമാർ ആക്രമിച്ചതുമായി ബന്ധപ്പെട്ട് മലിവാൾ ഏറെനാളായി ആംആദ്മി നേതൃത്വവുമായി ഉടക്കിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, KEJIRIWAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360