SignIn
Kerala Kaumudi Online
Thursday, 22 October 2026 4.45 PM IST

കേന്ദ്ര ബഡ്ജറ്റ് ഇന്ന് ; ആദായ നികുതിയിൽ ഇളവുണ്ടാകും, ലക്ഷ്മീദേവി അനുഗ്രഹിക്കട്ടെയെന്ന് മോദി

READ ENGLISH VERSION

modi

ന്യൂഡൽഹി / കൊച്ചി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്‌ജറ്റിൽ സാധാരണക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന ആദായ നികുതിയടക്കമുള്ള ഇളവുകൾക്ക് സാദ്ധ്യത. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പരോക്ഷ സൂചന നൽകി. എല്ലാ ദരിദ്ര, ഇടത്തരം സമൂഹങ്ങൾക്കും ലക്ഷ്മി ദേവീയുടെ പ്രത്യേക അനുഗ്രഹം ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയാണെന്ന് മോദി പറഞ്ഞു. ബഡ്‌ജറ്റിന് മുന്നോടിയായി മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വനിതാ ശാക്‌തീകരണവുമായി ബന്ധപ്പെട്ട ബിൽ അവതരിപ്പിക്കും. സ്ത്രീകൾക്ക് തുല്യത ഉറപ്പാക്കാനും മതപരവും വിഭാഗീയവുമായ വ്യത്യാസങ്ങളിൽ നിന്ന് മുക്തമാക്കാനുമുള്ള നീക്കങ്ങൾ പ്രതീക്ഷിക്കാമെന്നും മോദി പറഞ്ഞു.

പ്രതിവർഷം 15 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി നിരക്കുകളിൽ ഇളവ്, പുതിയ നികുതി സ്കീമിലുള്ളവർക്ക് അടിസ്ഥാന നികുതി ഇളവ് പരിധി മൂന്നു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമായി ഉയർത്തൽ, നികുതി സ്ളാബുകളുടെ പരിധി ഉയർത്തൽ തുടങ്ങിയ പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്. വയനാടിനുള്ള പ്രത്യേക പാക്കേജാണ് കേരളം കാത്തിരിക്കുന്നത്. എയിംസ്, കൂടുതൽ ട്രെയിനുകൾ തുടങ്ങിയവയും പ്രതീക്ഷിക്കുന്നുണ്ട്.

 അടുത്ത വർഷം വളർച്ച 6.8%

അടുത്ത സാമ്പത്തിക വർഷം മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജി.ഡി.പി) 6.3 മുതൽ 6.8 ശതമാനം വളർച്ച ഇന്ത്യയ്ക്കുണ്ടാകുമെന്ന് സാമ്പത്തിക സർവേ. ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധവും വിനാശം സൃഷ്‌ടിക്കുന്ന എ.ഐ സാങ്കേതികവിദ്യയും നേരിടാൻ കരുതൽ വേണമെന്നും മുഖ്യ സാമ്പത്തിക ഉപദേശകൻ വി. അനന്ത നാഗേശ്വരൻ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് ശേഷമാണ് സാമ്പത്തിക സർവേ ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിന്റെ മേശപ്പുറത്തുവച്ചത്.

 കുടുംബശ്രീ മികച്ച മാതൃക

കേരളത്തിന്റെ കുടുംബശ്രീ പദ്ധതിക്ക് സാമ്പത്തിക സർവേയിൽ പ്രശംസ. 1997ലാരംഭിച്ച കുടുംബശ്രീ രാജ്യത്തിന് മാതൃകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ മികച്ച ഇടപെടലാണ് പദ്ധതി വിജയമാക്കിയത്. ആരോഗ്യ രംഗത്തും മികച്ച പ്രകടനമാണ് കേരളം കാഴ്ചവയ്ക്കുന്നത്. കേരളത്തിന്റെ സുസ്ഥിര കാർഷിക വികസന സൂചിക ദേശീയ ശരാശരിക്കും മുകളിലാണ്. ഇടുക്കിയിലെ ഇരട്ടയാർ പഞ്ചായത്താണ് മാതൃക. സാമൂഹ്യ-സുസ്ഥിര വികസനത്തിലും കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും സർവേ പറയുന്നു.

തൊഴിൽ നയങ്ങൾ മാറ്റണം

 സ്വകാര്യ മേഖലയിൽ ജോലി സമയം കൂടുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന് സർവേ

 ഫാക‌്ടറി, ഓവർടൈം നിയമങ്ങളിൽ മാറ്റം വേണം

 ചെറുകിട, ഇടത്തരം സംരംഭകർക്ക് കൂടുതൽ വായ്പ ലഭ്യമാക്കണം

 പശ്ചാത്തല വികസനത്തിൽ പൊതുമേഖലയ്ക്കൊപ്പം സ്വകാര്യമേഖലയും പങ്കാളികളാവണം

 സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും നിയന്ത്രണങ്ങൾ ഉദാരമാക്കണം

കേ​ ​ബ​ഡ്‌​ജ​റ്റ് ​ഇ​ന്ന്

മൂ​ന്നാം​ ​മോ​ദി​ ​സ​ർ​ക്കാ​രി​ന്റെ​ ​ ആദ്യ ​സ​മ്പൂ​ർ​ണ​ ​ബ​ഡ്‌​ജ​റ്റ് ​ഇ​ന്ന് ​രാ​വി​ലെ​ 11​ന് ​കേ​ന്ദ്ര​ ​ധ​ന​മ​ന്ത്രി​ ​നി​ർ​മ്മ​ലാ​സീ​താ​രാ​മ​ൻ​ ​ലോ​ക്‌​സ​ഭ​യി​ൽ​ ​അ​വ​ത​രി​പ്പി​ക്കും.​ നി​ർ​മ്മ​ലാ​ ​സീ​താ​രാ​മ​ന്റെ​ ​തു​ട​ർ​ച്ച​യാ​യ​ ​എ​ട്ടാം​ ​ബ​ഡ്‌​ജ​റ്റാ​ണി​ത്.​ ​തു​ട​ർ​ച്ച​യാ​യ​ ​ഏ​ഴ് ​ബ​ഡ്‌​ജ​റ്റു​ക​ൾ​ ​അ​വ​ത​രി​പ്പി​ച്ച​ ​മു​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​മൊ​റാ​ർ​ജി​ ​ദേ​ശാ​യി​യു​ടെ​ ​റെ​ക്കാ​ഡ് ​നി​ർ​മ്മ​ല​ ​മ​റി​ക​ട​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360