
ബംഗളൂരു: ചെന്നൈയിലെ പോയസ് ഗാർഡൻ വസതി, ബാങ്ക് നിക്ഷേപങ്ങൾ, 27 കിലോ സ്വർണാഭരണങ്ങൾ, 700 കിലോ വെള്ളി ആഭരണങ്ങൾ, വജ്രം, 11344 സാരി, 250 ഷാൾ, 750 ജോടി ചെരിപ്പ്.. അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കോടിക്കണക്കിനു രൂപയുടെ സ്വത്ത് തമിഴ്നാട് സർക്കാരിന് കൈമാറും.
ബംഗളൂരുവിലെ സി.ബി.ഐ പ്രത്യേക കോടതിയുടെ ഉത്തരവ് പ്രകാരമാണിത്. 14,15 തീയതികളിൽ കൈമാറ്റം പൂർത്തിയാക്കുമെന്നും തമിഴ്നാട് സർക്കാരിന്റെ പ്രതിനിധികൾ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. സ്വത്ത് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ജയലളിതയുടെ സഹോദരന്റെ മക്കളായ ജെ.ദീപക്കും ജെ.ദീപയും നൽകിയ അപ്പീൽ 13ന് കർണാടക ഹൈക്കോടതി നിരസിച്ചിരുന്നു. 1996ൽ ചെന്നൈ പോയസ് ഗാർഡനിലെ വസതി റെയ്ഡിലാണ് സ്വത്ത് പിടിച്ചെടുത്തത്. അനധികൃത സ്വത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലെ പ്രത്യേക കോടതിയിലേക്കു മാറ്റിയതോടെയാണ് തമിഴ്നാട് പൊലീസ് പിടിച്ചെടുത്ത സ്വത്ത് കർണാടക സർക്കാരിന്റെ കസ്റ്റഡിയിലായത്.
വിധി മറ്റൊന്നാണെങ്കിൽ കഥ മാറിയേനെ
കേസ് വിജയിച്ചിരുന്നുവെങ്കിൽ ദീപയ്ക്കും ദീപക്കിനും ബമ്പറടിക്കുമായിരുന്നു. ഇനി സുപ്രീംകോടതിയാണ് ഏകവഴി. ജയലളിതയുമായി ബന്ധമുള്ള മാറ്റാരും തൊണ്ടിമുതൽ ആവശ്യപ്പെട്ട് കേസിനു പോയിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |