SignIn
Kerala Kaumudi Online
Thursday, 22 October 2026 4.45 PM IST

ബഡ്‌ജറ്റ് സമ്മേളനത്തിന് തുടക്കം, മദ്ധ്യവർഗത്തിന്റെ ഉന്നമനം ലക്ഷ്യം: രാഷ്ട്രപതി

jjjj

ന്യൂഡൽഹി: മദ്ധ്യവർഗത്തിന്റെ സംഭാവനകളെ അംഗീകരിക്കുന്നതും അവരുടെ ഉന്നമനം ലക്ഷ്യമിടുന്നതുമാണ് സർക്കാർ നയമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്‌സഭാ ചേംബറിൽ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു രാഷ്‌ട്രപതി. ഇതോടെ പാർലമെന്റിന്റെ ബഡ്‌ജറ്റ് സമ്മേളനത്തിന് കൊടിയുയർന്നു. അഞ്ചിന് നടക്കുന്ന ഡൽഹി നിയമസഭാതിരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്തായിരുന്നു പ്രസംഗം. സർക്കാരിന്റെ വികസന പദ്ധതികൾ മുർമു എണ്ണിപ്പറഞ്ഞു.

എട്ട് തവണ മദ്ധ്യവർഗത്തെക്കുറിച്ച് പരാമർശിച്ചു. അവർക്കായി കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ചു. ഇന്ത്യയുടെ സാമ്പത്തിക പുരോഗതി മദ്ധ്യവർഗത്തിന്റെ അഭിലാഷങ്ങളുമായി ബന്ധപ്പെട്ടാണ്. സർക്കാർ ജീവനക്കാരുടെ ക്ഷേമത്തിനായാണ് എട്ടാം ശമ്പള കമ്മിഷൻ രൂപീകരിക്കാൻ തീരുമാനിച്ചത്. വരും വർഷങ്ങളിൽ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ ഗണ്യമായ വർദ്ധനവിന് ഇത് കാരണമാകും. ഏകീകൃത പെൻഷൻ പദ്ധതിയിലൂടെ ലക്ഷക്കണക്കിന് ജീവനക്കാർക്ക് 50 ശതമാനം പെൻഷൻ ഉറപ്പാക്കി. മദ്ധ്യവർഗത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.മോദി സർക്കാരിന്റെ മൂന്നാംമൂഴത്തിൽ നയങ്ങൾ അസാധാരണ വേഗത്തിൽ നടപ്പാക്കുന്നു. ദരിദ്രർ, യുവാക്കൾ, സ്ത്രീകൾ, കർഷകർ എന്നിവർക്കും മുൻഗണന നൽകുന്നു.

 രാജ്യം,ഒരു തിരഞ്ഞെടുപ്പ്, വഖഫ് നിയമ ഭേദഗതി തുടങ്ങിയവ സർക്കാരിന്റെ പ്രധാന നേട്ടങ്ങൾ

 ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തിന്റെയും സാമൂഹിക അവബോധത്തിന്റെയും ഉത്സവമാണ് മഹാ കുംഭമേള. ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

 വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങളുടെ അഭിലാഷങ്ങളെക്കുറിച്ച് സർക്കാരിന് ബോദ്ധ്യമുണ്ട്. അന്യവത്കരണ ബോധം ഇല്ലാതാക്കാൻ പ്രവർത്തിച്ചു.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി

വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള യാത്രയുടെ രൂപരേഖയാണ് രാഷ്‌ട്രപതിയുടെ പ്രസംഗം. എല്ലാ മേഖലകളിലുമുള്ള സംരംഭങ്ങൾ എടുത്തുകാണിച്ചു. എല്ലാ മേഖലകളിലുമുള്ള വികസനത്തിന്റെ പ്രാധാന്യം അടിവരയിട്ടു.

-പ്രധാനമന്ത്രി നരേന്ദ്രമോദി

തൊഴിലില്ലായ്‌മ അടക്കം സാധാരണക്കാരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് പരാമർശമില്ല. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ദൗർബല്യം മറച്ചുവച്ചു.

പി. സന്തോഷ് കുമാർ,

സി.പി.ഐ നേതാവ്, രാജ്യസഭ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360