SignIn
Kerala Kaumudi Online
Thursday, 22 October 2026 4.44 PM IST

 സെയിഫിനെ ആക്രമിച്ച സംഭവം ദൃശ്യത്തിലുള്ളത് പ്രതിയുടെ മുഖം തന്നെ: സ്ഥിരീകരിച്ച് പൊലീസ്

d

മുംബയ്: നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ സി.സി ടിവി ദൃശ്യങ്ങളിലുള്ളത് അറസ്റ്റിലായ ബംഗ്ലാദേശ് സ്വദേശി ഷരീഫുൾ ഇസ്ലാം തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഷരീഫുളിനെ മുഖ പരിശോധനയ്ക്ക് (ഫേസ് റെകഗ്നീഷ്യൻ ടെസ്റ്ര്)​ വിധേയനാക്കിയിരുന്നു.കുറ്റകൃത്യം നടന്ന

കെട്ടിടത്തിലെ സി.സിടിവി ദൃശ്യങ്ങളിൽ കണ്ട അതേ വ്യക്തി തന്നെയാണ് അറസ്റ്റിലായതെന്ന് ഉറപ്പിക്കാനായിരുന്നു പരിശോധന. വിവിധയിടങ്ങളിൽ നിന്ന് ലഭിച്ച സി.സിടിവി ദൃശ്യങ്ങളിലുള്ളതും പ്രതിയെന്ന് പരിശോധനയിൽ വ്യക്തമായി. അറസ്റ്റിനുപിന്നാലെ യഥാർത്ഥ പ്രതിയെ തന്നെയാണോ പൊലീസ് പിടികൂടിയതെന്ന് വലിയ ചർച്ചയായിരുന്നു. പ്രതിയുടേതായി പൊലീസ് പുറത്തുവിട്ട ചിത്രവുമായി ഷരീഫുളിന് സാമ്യമില്ലെന്ന് ആരോപണം ഉയർന്നു. അക്രമം നടത്താനെത്തുന്നതും തിരികെ പോകുന്നതുമായ ദൃശ്യങ്ങൾ ഷരീഫുൾ ഇസ്ലാമിന്റേതല്ലെന്നും നിരപരാധിയെയാണ് പൊലീസ് പിടികൂടിയതെന്നും പ്രതിയുടെ പിതാവ് ആരോപിച്ചിരുന്നു. വിരളടയാള റിപ്പോർട്ട് കൂടി ലഭിച്ച ശേഷം അന്വേഷണം അവസാനിപ്പിക്കാനാണ് മുംബയ് പൊലീസിന്റെ തീരുമാനം.
നിലവിൽ പ്രതിയെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. സംഭവത്തിൽ ഇതിനു മുമ്പ് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നുവെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. ഇതും അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്ന സംശയത്തിന് ബലമേകി.

16നാണ് മുംബയ് ബാന്ദ്ര വെസ്റ്റിലെ വസതിയിൽ വച്ച് സെയ്ഫ് ആക്രമിക്കപ്പെടുന്നത്. സെയിഫിനെ ആറ് തവണ കുത്തിയ ശേഷം അക്രമി രക്ഷപ്പെട്ടു. മുംബയ് ലീലാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഡിസ്ചാർജാതോടെ വിവാദങ്ങളും പുകഞ്ഞു.

സെയിഫിന് കുത്തേറ്റതിൽ സംശയിച്ച് മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ രംഗത്തെത്തി. ആക്രമണം നാടകമാണോയെന്ന് സംശയിക്കുന്നെന്നും നട്ടെല്ലിൽ ശസ്ത്രക്രിയയ്ക്കു വിധേയനായ നടൻ ആശുപത്രിവിട്ടപ്പോൾ നൃത്തം ചെയ്യുംപോലെ നടന്നാണ് വീട്ടിലെത്തിയതെന്നും റാണെ പറഞ്ഞു. സെയ്ഫിനെ പ്രവേശിപ്പിച്ച ആശുപത്രി രേഖകളിലെയും മൊഴികളിലെയും വൈരുദ്ധ്യങ്ങളും ചർച്ചയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360