SignIn
Kerala Kaumudi Online
Thursday, 22 October 2026 4.44 PM IST

 ക്ഷേത്രങ്ങളിലെ വി.ഐ.പി ദ‌ർശനം ഇടപെടാതെ സുപ്രീംകോടതി; സർക്കാർ തീരുമാനിക്കേണ്ട വിഷയം

s

ന്യൂഡൽഹി : ക്ഷേത്രങ്ങളിലെ വി.ഐ.പി ദർശനവുമായി ബന്ധപ്പെട്ട് പൊതുപ്രവർത്തകനായ വിജയ് കിഷോർ ഗോസ്വാമി സമർപ്പിച്ച പൊതുതാത്പര്യഹർജി സുപ്രീംകോടതി തള്ളി. റിട്ട് ഹ‌ർജിയിൽ ഇടപെട്ടില്ലെങ്കിലും, ആർക്കും പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്ന് ചീഫ് ജസ്റ്രിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി.വി. സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. വി.ഐ.പി ദർശനം ഏകപക്ഷീയമാണെന്ന വാദത്തെ കോടതി അംഗീകരിച്ചു. എന്നാൽ സർക്കാർ നയവുമായി ബന്ധപ്പെട്ട വിഷയമാണ്. അധികൃതർക്ക് നടപടിയെടുക്കുന്നതിന് തടസമില്ലെന്ന് കോടതി കൂട്ടിച്ചേർത്തു. പണം വാങ്ങി അടക്കം വി.ഐ.പികൾക്ക് ക്ഷേത്രങ്ങളിൽ അതിവേഗതയിൽ ദർശനസൗകര്യമേർപ്പെടുത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ഹർജി. ദർശനക്കാര്യത്തിൽ കൃത്യമായ സംവിധാനമൊരുക്കണം. പ്രത്യേക പരിഗണന ഏകപക്ഷീയമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. വിനോദസഞ്ചാര മേഖലയിലെ 60 ശതമാനത്തോളം മതപരമായ ടൂറിസമാണെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും വാദിച്ചു. ശബരിമലയിൽ നടൻ ദിലീപിന് വി.ഐ.പി പരിഗണന നൽകിയെന്നും, ഇതു ഗൗരവതരമെന്നും കേരള ഹൈക്കോടതി അടുത്തിടെ നിരീക്ഷിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360