SignIn
Kerala Kaumudi Online
Saturday, 24 October 2026 12.41 AM IST

നാടുകടത്തൽ വൈകിപ്പിക്കാനാകില്ല: സുപ്രീംകോടതി

d

ന്യൂഡൽഹി: അസാമിലെ അനധികൃത കുടിയേറ്റ വിഷയത്തിൽ കടുത്ത നിലപാടെടുത്ത് സുപ്രീംകോടതി. മേൽവിലാസമറിയില്ല എന്നു ചൂണ്ടിക്കാട്ടി നാടുകടത്തൽ വൈകിപ്പിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക,​ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുന്ന 63 പേർ വിദേശികളാണെന്ന് അസാം സർക്കാർ കണ്ടെത്തിയിരുന്നെങ്കിലും നാടുകടത്തൽ നടപടിയുണ്ടാകാത്തതിലാണ് കോടതി അതൃപ്‌തി പ്രകടിപ്പിച്ചത്. ബംഗ്ലാദേശി കുടിയേറ്റ വിഷയവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. രണ്ടാഴ്ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും അസാം സർക്കാരിനോട് നിർദ്ദേശിച്ചു. ഇതുവരെ നാടുകടത്തിയവരുടെ വിവരങ്ങൾ കേന്ദ്രസർക്കാരും കൈമാറണം. 25ന് വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360