SignIn
Kerala Kaumudi Online
Thursday, 22 October 2026 4.42 PM IST

കോൺഗ്രസിനെതിരെ വിമർശനവുമായി മോദി, മറ്റുള്ളവരുടെ പുരോഗതിയെ തടസപ്പെടുത്തുന്നു

j

ന്യൂഡൽഹി: സ്വന്തം സ്ഥാനം മെച്ചപ്പെടുത്താൻ ശ്രമിക്കാതെ മറ്റുള്ളവരുടെ പുരോഗതിയെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതാണ് കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസഭയിൽ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേന്ദ്രം ഭരിച്ചപ്പോൾ കോൺഗ്രസ് സർക്കാരുകളെ അസ്ഥിരപ്പെടുത്തി. കാരണം അവരുടെ മുദ്രാവാക്യം മറ്റുള്ളവരെ പരിമിതപ്പെടുത്തുക എന്നതാണ്. കോൺഗ്രസിന്റെ അവസ്ഥ ഇങ്ങനെയായതും അതുകൊണ്ടാണ്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട രാജ്യത്തെ മഹത്തായ പാർട്ടിയുടെ ദുരവസ്ഥയാണിത്. സ്വന്തം പുരോഗതിക്ക് വേണ്ടി ശ്രമിച്ചെങ്കിൽ അവർക്ക് പാർലമെന്റിൽ ഭരണപക്ഷത്ത് ഇരിക്കാൻ അവസരം ലഭിക്കുമായിരുന്നു.എല്ലാവർക്കുമൊപ്പം,എല്ലാരുടെയും വികസനം എന്ന എൻ.ഡി.എ സർക്കാരിന്റെ മുദ്രാവാക്യം കോൺഗ്രസിന് പറ്റില്ല. ആ പാർട്ടി ഒരു കുടുംബത്തിനു വേണ്ടി മാത്രം സമർപ്പിതമാണ്. ‌

ഭരണഘടനാ ശില്പി ബി.ആർ. അംബേദ്കറിനെ ദ്രോഹിച്ചവരാണ് കോൺഗ്രസെന്നും പ്രധാനമന്ത്രി ആരോപിച്ചു. അദ്ദേഹത്തോട് എത്രമാത്രം ദേഷ്യവും വെറുപ്പും ഉണ്ടായിരുന്നുവെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന്,സമൂഹത്തിൽ ജാതി വിഷം പടർത്താനുള്ള ശ്രമങ്ങൾ നടക്കുന്നു. ഒ.ബി.സി കമ്മിഷന് ഭരണഘടനാ പദവിയെന്ന ഒ.ബി.സി എംപിമാരുടെ വർഷങ്ങളായുള്ള ആവശ്യം കോൺഗ്രസ് രാഷ്ട്രീയത്തിന് ചേരാത്തതിനാൽ നിരസിക്കപ്പെട്ടു. എൻ.ഡി.എ സർക്കാർ അതു നിറവേറ്റി.

നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന കാലത്ത് മുംബയിൽ സമരത്തിനിടെ കവിത ചൊല്ലിയ പ്രശസ്ത കവി മജ്‌റൂഹ് സുൽത്താൻപുരിയെയും പ്രതിഷേധ പ്രകട ത്തിൽ പങ്കെടുത്ത പ്രശസ്ത നടൻ ബൽരാജ് സാഹ്നിയെയും ജയിലിലടച്ചു. ഗായിക ലതാ മങ്കേഷ്‌റകിന്റെ സഹോദരൻ ഹൃദയനാഥ് മങ്കേഷ്‌‌കറിനെ വീർ സവർക്കറിനെക്കുറിച്ചുള്ള കവിത ആകാശവാണിയിൽ പാടാൻ ശ്രമിച്ചതിന് വിലക്കി. കോൺഗ്രസ് നടപ്പാക്കിയ അടിയന്തരാവസ്ഥ കാലത്ത് ഭരണഘടനയുടെ ആത്മാവ് തകർക്കപ്പെട്ടു. ഇന്ന്, ഭരണഘടനാ ശില്പികളെ ബഹുമാനിച്ചും പ്രചോദനം ഉൾക്കൊണ്ടും മുന്നോട്ട് നീങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഏകസിവിൽ കോഡ്

ഭരണഘടനാനുസൃതം

ബി.ജെ.പി നടപ്പാക്കാൻ ശ്രമിക്കുന്ന ഏക സിവിൽ കോഡ് ഭരണഘടനാനുസൃതമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഏകസിവിൽ കോഡ് എന്താണെന്ന് ചിലർ ചിന്തിക്കുന്നുണ്ടാകും. ഭരണഘടനാ അസംബ്ലിയുടെ ചർച്ചകളെക്കുറിച്ച് വായിക്കുന്നവർക്കത് മനസ്സിലാകും ഏതു രീതിയിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നതെന്ന്. ചിലരുടെ രാഷ്ട്രീയം അതിനൊരു തടസ്സമായേക്കാമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360