SignIn
Kerala Kaumudi Online
Thursday, 22 October 2026 4.45 PM IST

തിരുപ്പുറത്തെ കുന്നിനെ ചൊല്ലി തർക്കം: രാഷ്ട്രീയ വിവാദത്തിലേക്ക്

s

ചെന്നൈ: മധുരയിലെ തിരുപ്പുറംകുൺട്രം മുരുക ക്ഷേത്രത്തിനടുത്തുള്ള കുന്നുകളെ ചൊല്ലി ദേവസ്ഥാനവും മുസ്ലിം ആരാധാനലയവും തമ്മിലുള്ള തർക്കം തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിമരുന്നിട്ടു. വിഷയത്തെ ബി.ജെ.പി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നവെന്ന് ഡി.എം.കെയും. പ്രീണനരാഷ്ട്രീയമാണ് ഡി.എം.കെ പറയറ്റുന്നതെന്ന് വാദിച്ച് ബി.ജെ.പിയും രംഗത്തെത്തി. പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി.
'ആറുപടൈവീട്' എന്നറിയപ്പെടുന്ന ആറു മുരുക ക്ഷേത്രത്തിലൊന്നാണ് തിരുപ്പുറംകുൺട്രത്തിലേത്. ക്ഷേത്രത്തിനു കുറച്ചു മാറിയാണ് മുസ്ലിം ആരാധനാലയമായ സിക്കന്ദർ ദർഗ. ഇതിനടുത്തുള്ള കുന്നിൻ പ്രദേശത്തിന്റെ പേര് 'സിക്കന്ദർ മലൈ' എന്ന് പുനർനാമകരണം ചെയ്യണമെന്ന ചില മുസ്ലിം സംഘടനകളുടെ ആവശ്യപ്പെട്ടു. ഇതിനിടെ ഈ കുന്നിന്റെ മുകളിൽ മുസ്ലിം സമുദായത്തിൽപ്പെട്ട ചിലർ മാംസം കഴിച്ചുവെന്ന പരാതിയും ഉയർന്നു. ഇതിനെതിരെ ഹിന്ദുമുന്നണി പ്രവർത്തകർ നാലിന് പ്രതിഷേധവുമായി രംഗത്തിറങ്ങിയോതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.

പ്രതിഷേധ പ്രകടനത്തിന് ആദ്യം ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. അതിനെതിരെ ഹൈക്കോടതിയുടെ മധുര ബഞ്ചിനെ ഹിന്ദുമുന്നണി പ്രവർത്തകർ സമീപിക്കുകയായിരുന്നു. സമാധാനപരമായി പ്രതിഷേധം നടത്താൻ കോടതി അനുവദിച്ചു. സംഭവസ്ഥലത്തു നിന്നും മാറി പഴങ്കനാഥത്തിൽ നടന്ന പ്രതിഷേധത്തിൽ ബി.ജെ.പി പ്രവർത്തകരും അണിചേർന്നതോടെയാണ് വിഷയത്തിന് രാഷ്ട്രീയ നിറം കൈവന്നത്.

സംസ്ഥാനത്ത് അസ്ഥിരത സൃഷ്ടിക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് ദേവസ്വം മന്ത്രി പി.കെ. ശേഖർ ബാബു ആരോപിച്ചു. അക്രമമുണ്ടായാൽ സ്റ്റാലിൻ സർക്കാർ അടിച്ചമർത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തമിഴ്നാട് മതസൗഹാർദ്ദത്തിന്റെ ചരിത്രമുണ്ടെന്നും സമാധാനം തകർക്കാനുള്ള ഏതൊരു ശ്രമവും തടയപ്പെടുമെന്നും നിയമമന്ത്രി എസ്. രഘുപതി പറഞ്ഞു. എന്നാൽ സമാധാനമായി നടന്ന പ്രതിഷേധത്തെ തടയാൻ സർക്കാർ നടത്തിയശ്രമത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈയും വിമർശിച്ചു.

110 വർഷം മുമ്പ്

തുടങ്ങിയ തർക്കം

110 വർഷം മുമ്പാണ്ടായതുപോലുള്ള തർക്കമാണ് തിരുപ്പുറംകുൺട്രത്ത് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

1915ൽ മധുര മീനാക്ഷി ദേവസ്ഥാനത്തിന്റെയും സുൽത്താൻ സിക്കന്ദർ അവുലിയ ദർഗയുടെയും ഭരണാധികാരികൾ തമ്മിൽ ഒരു തർക്കമുണ്ടായത്. അന്ന് മുരുക ക്ഷേത്രത്തിന്റെ ഭരണം മധുര ദേവസ്ഥാനത്തിനായിരുന്നു. ദർഗയിൽ ഒരു മണ്ഡപം നിർമ്മിക്കാനായി സമീപത്തെ കുന്നിൽ നിന്നും കല്ലുകൾ നീക്കം ചെയ്തു. ദർഗയ്ക്ക് കുന്നിൽ അവകാശമില്ലെന്ന് വാദിച്ച് ദേവസ്ഥാനം രംഗത്തെത്തി. തിരുപ്പുറംകുൺട്രം ഗ്രാമവും ചുറ്റുമുള്ള പ്രദേശങ്ങളും ക്ഷേത്രത്തിന്റേതാണെന്ന രേഖയും അന്ന് ദേവസ്ഥാനം അധികൃതർ സർക്കാർ പ്രതിനിധികൾക്ക് മുന്നിൽ അവതരിപ്പിച്ചു. സിക്കന്ദർ പള്ളിയുടെ അറ്റകുറ്റപ്പണികൾക്കായി ഭൂമി നൽകുന്ന ഉടമസ്ഥാവകാശ രേഖയിൽ, കുന്നിനെ 'സിക്കന്ദർ ദർഗ' എന്ന് പരാമർശിച്ചിട്ടുണ്ടെന്നായിരുന്നു എതിർവാദം. അന്ന് വിഷയം ഒത്തുതീർപ്പിലെത്തിയിരുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360