SignIn
Kerala Kaumudi Online
Thursday, 22 October 2026 5.03 PM IST

മോദിയുടെ ഫ്രാൻസ് സന്ദർശനം 10ന്; യു.എസിൽ 13ന്

READ ENGLISH VERSION

modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 10ന് ഫ്രാൻസും 13ന് യു.എസും സന്ദർശിക്കും. 11ന് നടക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ഫ്രാൻസിൽ പോകുന്നത്. 12വരെയാണ് ഫ്രാൻസ് സന്ദർശനം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവരുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ച നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഫ്രാൻസിൽ സുപ്രധാന പ്രതിരോധ ഇടപാടും യു.എസിൽ കുടിയേറ്റടക്കം വിഷയങ്ങളും ചർച്ചയാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360