SignIn
Kerala Kaumudi Online
Friday, 23 October 2026 4.58 PM IST

ജയിച്ചുകയറി,​ മുഖ്യമന്ത്രി മുഖമില്ലാതെ

shahmodi

ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ വിജയം സ്വന്തമാക്കുന്ന മോദി-അമിത് ഷാ ശൈലിയാണ് ഡൽഹിയിലും നടപ്പാക്കിയത്. ഒരു വർഷത്തിനിടെ തിരഞ്ഞെടുപ്പ് നടന്ന മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്,​ രാജസ്ഥാൻ, ഒഡീഷ സംസ്ഥാനങ്ങളിലെല്ലാം വിജയ ശേഷമാണ് ബി.ജെ.പി മുഖ്യമന്ത്രിയെ നിശ്ചയിച്ചത്. ജാതി അടക്കം മാനദണ്ഡങ്ങൾ പരിഗണിച്ചാണ് നിയമനം നടത്തുന്നതും. ഡൽഹിയിലും അതാവാനാണ് സാദ്ധ്യത.

രാജസ്ഥാനിൽ കന്നി എം.എൽ.എയായ ബ്രാഹ്‌മണ നേതാവ് ഭജൻലാൽ ശർമ്മയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് അപ്രതീക്ഷിതമായി. ഗോത്ര നേതാവ് വിഷ്ണു ദിയോ സായിയെ ഛത്തീസ്ഗഢിലും ഒ.ബി.സി വിഭാഗത്തിലെ മോഹൻ യാദവിനെ മദ്ധ്യപ്രദേശിലും മോഹൻ കുമാർ മാജിയെ ഒഡീഷയിലും മുഖ്യമന്ത്രിമാരാക്കിയതും സസ്‌പെൻസിനൊടുവിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360