SignIn
Kerala Kaumudi Online
Friday, 23 October 2026 5.50 PM IST

നാടകമല്ല,​ വേണ്ടത് ഭരണം: മോദി

modi

ന്യൂഡൽഹി: 'ജനം ആഗ്രഹിക്കുന്നത് മികച്ച ഭരണമാണ്,​ നാടകമല്ല"- ഡൽഹിൽ തോറ്റ ആം ആദ്‌മി പാർട്ടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസം. മദ്യനയ അഴിമതി വിവരങ്ങൾ അടക്കം പരാമർശിക്കുന്ന സി.എ.ജി റിപ്പോർട്ട് ആദ്യ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും പറഞ്ഞു. വിജയശേഷം ബി.ജെ.പി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ഇത് വികസനം, ദർശനം, വിശ്വാസം എന്നിവയുടെ വിജയമാണ്. ഡൽഹി ജനതയുടെ സ്നേഹം വികസന രൂപത്തിൽ തിരിച്ചുനൽകും. ആം ആദ്മി പാർട്ടി സത്യസന്ധരല്ലെന്ന് തെളിഞ്ഞു. അഴിമതിക്കെതിരായ പ്രസ്ഥാനത്തിൽ നിന്ന് പിറന്ന പാർട്ടി അഴിമതിയിൽ ഏർപ്പെട്ടു. ഡൽഹിയെ വഞ്ചിച്ചു. സി.എ.ജി റിപ്പോർട്ട് വരുമ്പോൾ കൊള്ളയടിച്ചവർക്ക് അതെല്ലാം തിരികെ നൽകേണ്ടിവരും. ലോകം കൊവിഡിനെ നേരിടുമ്പോൾ കേജ്‌രിവാൾ, 'ശീശ് മഹൽ'പണിതു. യമുനാ നദിയെ ഡൽഹിയുടെ മുഖമുദ്ര‌യാക്കും.

കോൺഗ്രസിനും പരിഹാസം

കോൺഗ്രസ് ഇരട്ട ഹാട്രിക് 'പൂജ്യം" നേടി തോൽവിയുടെ സ്വർണ്ണ മെഡൽ സ്വയം സമ്മാനിച്ചു. ബി.ജെ.പി വോട്ട് ബാങ്കിനെ തകർക്കാൻ ചിലർ ക്ഷേത്രങ്ങളിൽ പൂജ ചെയ്‌തു. ഹിന്ദുക്കളാകാൻ പല പരീക്ഷണങ്ങളും നടത്തി. 'ഇന്ത്യ" സഖ്യത്തിലെ ഘടകകക്ഷികൾ കോൺഗ്രസിനെ മനസിലാക്കിത്തുടങ്ങി. കോൺഗ്രസും ആം ആദ്‌മി പാർട്ടിയും നക്‌സൽ രാഷ്‌ട്രീയത്തിന്റെ വക്താക്കളാണ്. അവർ ഇന്ത്യയ്‌ക്കെതിരാണ്. ഡൽഹി-എൻ.സി.ആറിലെ(ദേശീയ തലസ്ഥാന മേഖല) എല്ലാ സംസ്ഥാനങ്ങളിലും ചരിത്രത്തിൽ ആദ്യമായി ബി.ജെ.പി സർക്കാർ രൂപീകരിച്ചത് നേട്ടമാണ്- മോദി ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360