SignIn
Kerala Kaumudi Online
Friday, 23 October 2026 5.02 PM IST

സൈനികർക്ക് നേരെ ഭീകരർ വെടിയുതിർത്തു

army

ശ്രീനഗർ: ജമ്മു കാശ്മീരിലെ രജൗരിയിൽ പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന സൈനികർക്ക് നേരെ വെടിയുതിർത്ത് ഭീകരർ. ആളപായമില്ല. കേരി സെക്ടറിലെ ഗ്രാമത്തിൽ സൈന്യം പട്രോളിംഗ് നടത്തുന്നതിനിടെയാണ് വെടിവയ്പ്പ് നടന്നത്. സൈന്യം തിരികെ നിരവധി റൗണ്ട് വെടിയുതിർക്കുകയും ചെയ്തു. അതീവ ജാഗ്രത പുലർത്തുന്നതിനായി പ്രദേശത്ത് നുഴഞ്ഞുകയറ്റ വിരുദ്ധ ഗ്രിഡ് ശക്തിപ്പെടുത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം,ഗ്രാമത്തിനോട് ചേർന്നുള്ള വനത്തിൽ ഭീകരർ ഒളിച്ചിരിക്കാൻ സാദ്ധ്യതയുള്ളതിനാൽ പ്രദേശത്ത് സുരക്ഷയും വർദ്ധിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360