SignIn
Kerala Kaumudi Online
Friday, 23 October 2026 4.13 PM IST

അനധികൃത കുടിയേറ്റം: 600 ഇന്ത്യക്കാർ കൂടി

modood

ന്യൂഡൽഹി: യു.എസിൽ നിന്ന് 600 ഓളം അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കൂടി തിരികെ അയയ്ക്കുമെന്ന് റിപ്പോർട്ട്. ​ഇ​ന്ത്യ​ൻ​ ​കു​ടി​യേ​റ്റക്കാ​രെ​ ​സൈ​നി​ക​ ​വി​മാ​ന​ത്തി​ൽ​ 40​ ​മ​ണി​ക്കൂ​ർ​ ​വി​ല​ങ്ങും​ ​ച​ങ്ങ​ല​യി​ട്ടും​ ​കൊ​ണ്ടു​വ​ന്ന​തി​ൽ​ ​ഇന്ത്യ അ​തൃ​പ്‌​തി​ ​അ​റി​യി​ച്ചതിന് പിന്നാലെയാണിത്. നാ​ടു​ക​ട​ത്തു​ന്ന​വ​രോ​ട് ​മാ​ന്യ​മാ​യി​ ​പെ​രു​മാ​റ​ണ​മെ​ന്ന് ​യു.​എ​സി​നോ​ട് ​ആ​വ​ശ്യ​പ്പെ​ട്ട​താ​യി കഴിഞ്ഞ ദിവസം​ ​വി​ദേ​ശ​കാ​ര്യ​ ​സെ​ക്ര​ട്ട​റി​ ​വി​ക്രം​ ​മി​സ്രി​ ​അ​റി​യി​ച്ചിരുന്നു. 487​ ​ഇ​ന്ത്യ​ൻ​ ​കു​ടി​യേ​റ്റ​ക്കാ​രെ​ ​ഉ​ട​ൻ​ ​നാ​ടു​ക​ട​ത്തു​മെ​ന്നാണ് കഴിഞ്ഞ ദിവസം ​യു.​എ​സ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചത്. ഈ പട്ടികയിലേക്ക് 203 പേരെ കൂടി ഉൾപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ എണ്ണം കൂടാനും സാദ്ധ്യതയുണ്ട്. നിലവിൽ ഏകദേശം 18,000 ഇന്ത്യക്കാർ രേഖകളില്ലാതെ യു.എസിൽ താമസിക്കുന്നതായാണ് റിപ്പോർട്ട്.

അതേസമയം,ഇ​ന്ത്യ​ൻ​ കു​ടി​യേ​റ്റ​ക്കാ​രെ​ ​വി​ല​ങ്ങ് വച്ചുകൊണ്ടുവന്ന ചിത്രങ്ങൾ രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360