SignIn
Kerala Kaumudi Online
Friday, 23 October 2026 2.23 PM IST

 പുതുസമവാക്യവുമായി മോദി മാഗ + മിഗ =മെഗാ പങ്കാളിത്തം

d

ന്യൂഡൽഹി: ഇന്ത്യ-യു.എസ് പങ്കാളിത്തത്തിന് പുതുസമവാക്യം അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുദ്രാവാക്യമായ 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ" (മാഗ),​​ ഇന്ത്യയുടെ മുദ്രാവാക്യമായ 'വികസിത് ഭാരതം" (മേക്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ൻ -മിഗ) എന്നിവ ചേർന്ന് 'മെഗാ" പങ്കാളിത്തം രൂപപ്പെടുകയാണെന്ന് മോദി പറഞ്ഞു. ട്രംപുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം സംയുക്ത വാർത്താ സമ്മേളനത്തിലാണ് പരാമർശം. ഈ മെഗാ വീര്യം ഇരുരാജ്യങ്ങളുടെയും ലക്ഷ്യങ്ങൾക്ക് പുതിയ മാനം നൽകുന്നുവെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യ സന്ദർശിക്കാൻ ട്രംപിനെ മോദി ക്ഷണിച്ചു. മുംബയ് ഭീകരാക്രമണ കേസിലെ പ്രതി തഹാവൂർ റാണയെ കൈമാറാനുള്ള തീരുമാനത്തിന് ട്രംപിനെ നന്ദി അറിയിക്കുകയും ചെയ്തു.

എണ്ണ- പ്രകൃതി വാതക

വ്യാപാരം ശക്തിപ്പെടുത്തും

സഹകരണം ഇങ്ങനെ:

 ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ എണ്ണ-പ്രകൃതി വാതക വ്യാപാരം ശക്തിപ്പെടുത്തും

 കൂടുതൽ അസംസ്കൃത എണ്ണ, പെട്രോളിയം ഉത്പന്നങ്ങൾ, ദ്രവീകൃത പ്രകൃതിവാതകം എന്നിവ ഇന്ത്യ വാങ്ങും

 ഊർജ്ജ അടിസ്ഥാന സൗകര്യമേഖലകളിൽ നിക്ഷേപം വർദ്ധിപ്പിക്കും

 ആണവോർജ്ജ , ചെറുകിട മോഡുലാർ റിയാക്ടർ മേഖലകളിലുൾപ്പെടെ സഹകരണം വർദ്ധിപ്പിക്കും

 ഹൈഡ്രോകാർബണുകളുടെ ഉത്പാദനം വർദ്ധിപ്പിക്കും

 അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയിൽ ഇന്ത്യയ്‌ക്ക് പൂർണ്ണ അംഗത്വത്തിന് യു.എസ് പിന്തുണ

അമേരിക്ക രൂപകൽപ്പന ചെയ്ത ആണവ റിയാക്ടറുകൾ ഇന്ത്യയിൽ നിർമ്മിക്കും

എ.ഐ, സെമികണ്ടക്ടറുകൾ, ക്വാണ്ടം, ബയോടെക്നോളജി, മറ്റ് സാങ്കേതികവിദ്യകൾ എന്നിവയിൽ ഒന്നിച്ച് പ്രവർത്തിക്കും

നിർണായക ധാതുക്കൾ, നൂതന വസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽസ് വിതരണ ശൃംഖലകൾ സൃഷ്ടിക്കും

 ലിഥിയം, റെയർ എർത്ത് പോലുള്ള തന്ത്രപ്രധാന ധാതുക്കൾ വീണ്ടെടുത്ത് സംസ്കരിക്കുന്ന പദ്ധതി നടപ്പാക്കും

 ലോസ് ആഞ്ചൽസിലും ബോസ്റ്റണിലും പുതിയ ഇന്ത്യൻ കോൺസുലേറ്റുകൾ

 ഇന്ത്യയിൽ ഓഫ്-ഷോർ ക്യാമ്പസുകൾ തുറക്കാൻ യു.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്ഷണം

 നിർണായക മരുന്നുകളുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹകരണം

 ഇന്ത്യക്കാരനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിക്കാൻ സഹായം

സെമികണ്ടക്ടറുകൾ, കണക്റ്റഡ് വെഹിക്കിളുകൾ, മെഷീൻ ലേണിംഗ്, അടുത്ത തലമുറ ടെലികമ്മ്യൂണിക്കേഷൻസ്, ഇന്റലിജന്റ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റങ്ങൾ, ഭാവി ബയോ മാനുഫാക്ചറിംഗ് എന്നീ മേഖലകളിൽ സംയുക്ത ഗവേഷണത്തിന് യു.എസ് നാഷണൽ സയൻസ് ഫൗണ്ടേഷനും ഇന്ത്യൻ ശാസ്ത്ര ഏജൻസികളും തമ്മിൽ പങ്കാളിത്തം

 ആഗോള ഡിജിറ്റൽ ഹൈവേ വിപുലീകരിക്കാൻ അഞ്ച് ഭൂഖണ്ഡങ്ങളെ കടലിനടിയിലൂടെ ബന്ധിപ്പിക്കുന്ന മെറ്റയുടെ കേബിൾ പദ്ധതിയിൽ ഇന്ത്യ നിക്ഷേപമിറക്കും

​ ​ഇ​ന്ത്യ​-​യു.​എ​സ് ​ക​രാർ
പ്ര​തി​രോ​ധ​ ​സാ​ങ്കേ​തിക
സ​ഹ​ക​ര​ണം​ ​ശ​ക്ത​മാ​ക്കും

​സി​-​ 130​ ​ജെ​ ​സൂ​പ്പ​ർ​ ​ഹെ​ർ​ക്കു​ലീ​സ്,​ ​സി​-17​ ​ഗ്ലോ​ബ് ​മാ​സ്റ്റ​ർ​-​I​I​I,​ ​പി​-81​ ​പോ​സെ​യി​ഡ​ൺ​ ​എ​യ​ർ​ക്രാ​ഫ്റ്റ്,​ ​ഹെ​ലി​കോ​പ്‌​ട​റു​ക​ളാ​യ​ ​സി,​എ​ച്ച് ​-47​ ​എ​ഫ് ​ചി​നൂ​ക്സ്,​ ​എം​ ​എ​ച്ച്-​ 60​ആ​ർ​ ​സീ​ഹോ​ക്സ്,​ ​എ​ ​എ​ച്ച് ​-64​ഇ​ ​അ​പ്പാ​ഷെ,​ ​ഹാ​ർ​പ്പൂ​ൺ​ ​ആ​ൻ​റി​ ​ഷി​പ്പ് ​മി​സൈ​ൽ,​ ​എം​ 777​ ​ഹൗ​വി​റ്റ്‌​സെ​ർ​ ​പീ​ര​ങ്കി,​ ​എം​ ​ക്യു​-​ 9​ബി​ ​ഡ്രോ​ൺ​ ​ഇ​ട​പാ​ടു​ക​ൾ​ ​വേ​ഗ​ത്തി​ലാ​ക്കാ​ൻ​ ​ധാ​രണ

​ ​ബ​ഹി​രാ​കാ​ശം,​ ​വ്യോ​മ​ ​പ്ര​തി​രോ​ധം,​ ​മി​സൈ​ൽ,​ ​സ​മു​ദ്ര​ ​സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ​ ​എ​ന്നി​വ​യി​ൽ​ ​പ്ര​തി​രോ​ധ​ ​സാ​ങ്കേ​തി​ക​ ​സ​ഹ​ക​ര​ണം​ ​ത്വ​രി​ത​പ്പെ​ടു​ത്തും

​ ​അ​ഞ്ചാം​ ​ത​ല​മു​റ​ ​യു​ദ്ധ​വി​മാ​ന​ങ്ങ​ളും​ ​ക​ട​ലി​ന​ടി​യി​ലെ​ ​നി​രീ​ക്ഷ​ണ​ ​സം​വി​ധാ​ന​ങ്ങ​ളും​ ​ഇ​ന്ത്യ​യ്ക്ക് ​കൈ​മാ​റും

​അ​ത്യാ​ധു​നി​ക​ ​സ​മു​ദ്ര​ ​സം​വി​ധാ​ന​ങ്ങ​ൾ,​ ​എ.​ഐ​ ​അ​ധി​ഷ്ഠി​ത​ ​ആ​ളി​ല്ലാ​ ​വ്യോ​മ​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​വി​ക​സി​പ്പി​ക്കാ​നും​ ​നി​ർ​മ്മി​ക്കാ​നും​ ​ആ​ൻ​ഡൂ​റി​ൽ​ ​ഇ​ൻ​ഡ​സ്ട്രീ​സ്-​ ​മ​ഹീ​ന്ദ്ര​ ​ഗ്രൂ​പ്പ് ​ക​മ്പ​നി​ക​ളും​ ​അ​ന്ത​ർ​വാ​ഹി​നി​ക​ളി​ലെ​ ​ടോ​വ്ഡ് ​അ​റേ​ ​സം​വി​ധാ​നം​ ​വി​ക​സി​പ്പി​ക്കാ​ൻ​ ​എ​ ​ൽ3​ ​ഹാ​രി​സ്-​ഭാ​ര​ത് ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​ക​മ്പ​നി​ക​ളും​ ​ത​മ്മി​ൽ​ ​പ​ങ്കാ​ളി​ത്തം
​ ​ഇ​ന്തോ​-​പ​സ​ഫി​ക്കി​ലെ​ ​യു.​എ​സ്,​ ​ഇ​ന്ത്യ​ൻ​ ​സൈ​ന്യ​ങ്ങ​ളു​ടെ​ ​വി​ന്ന്യാ​സ​ത്തി​ൽ​ ​ത​ന്ത്ര​പ​ര​മാ​യ​ ​സ​ഹ​ക​ര​ണം

​ജാ​വ​ലി​ൻ​ ​ആ​ന്റി​-​ടാ​ങ്ക് ​ഗൈ​ഡ​ഡ് ​മി​സൈ​ൽ,​ ​സ്ട്രൈ​ക്ക​ർ​ ​ടാ​ങ്കു​ക​ളു​ടെ​യും​ ​സം​ഭ​ര​ണം,​ ​സ​ഹ​-​നി​ർ​മ്മാ​ണം​ ​എ​ന്നി​വ​ ​ഇ​ക്കൊ​ല്ലം​ ​തു​ട​ങ്ങും
​ഇ​ന്ത്യ​ൻ​ ​മ​ഹാ​സ​മു​ദ്ര​ ​മേ​ഖ​ല​യി​ൽ​ ​നി​രീ​ക്ഷ​ണ​ത്തി​ന് ​ആ​റ് ​പി​-8​I​ ​മാ​രി​ടൈം​ ​പ​ട്രോ​ൾ​ ​വി​മാ​ന​ങ്ങൾ
​ ​അ​റ​ബി​ക്ക​ട​ൽ​ ​സു​ര​ക്ഷി​ത​മാ​ക്കാ​നു​ള്ള​ ​സം​യു​ക്ത​ ​സ​മു​ദ്ര​ ​സേ​ന​ ​നാ​വി​ക​ ​ദൗ​ത്യ​സം​ഘ​ത്തി​ൽ​ ​ഇ​ന്ത്യ​ ​നേ​തൃ​ത്വം​ ​ഏ​റ്റെ​ടു​ക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360