
തിരുവനന്തപുരം: കേരളത്തിലേയും തമിഴ്നാട്ടിലേയും ക്ഷേത്ര ദർശനവുമായി ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും ചലച്ചിത്രതാരവുമായ പവൻ കല്യൺ. മകൻ അകിരാനന്ദനൊപ്പമാണ് ക്ഷേത്ര ദർശനം. ഇന്ന് വിജയവാഡയിലേക്ക് മടങ്ങും. 12ന് രാവിലെ കൊച്ചിയിലെത്തിയ പവൻ കല്യാൺ ആദ്യം ചോറ്റാനിക്കര കുരീക്കാട് അഗസ്ത്യാശ്രമത്തിലെത്തി. തുടർന്ന് ആയുർവേദ ചികിത്സ കഴിഞ്ഞ് കൊച്ചിയിൽ നിന്ന് തിരുവനന്തപുരം തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിലെത്തി ദർശനം നടത്തി.
13 മുതൽ തമിഴ്നാട്ടിലെ മുരുക ക്ഷേത്രങ്ങളുടെ ദർശനത്തിനാണ് അദ്ദേഹം പോയത്. രാവിലെ അഗസ്ത്യധ്യാന പീഠം ക്ഷേത്രത്തിലും പിന്നീട് തിരുച്ചെന്തൂർ സുബ്രമഹ്ണ്യസ്വാമി ക്ഷേത്രത്തിലും കുംഭകോണം ക്ഷേത്രത്തിലും ദർശനം നടത്തി. ഇന്നലെ രാവിലെ പളനി മുരുക ക്ഷേത്രത്തിൽ ദർശനം നടത്തി.
കേരളത്തിലേയും തമിഴ്നാട്ടിലേയും ക്ഷേത്രങ്ങളിൽ എത്തണമെന്നത് വർഷങ്ങളായുള്ള ആഗ്രഹമായിരുന്നുവെന്ന് പവൻകല്യാൺ മാദ്ധ്യമങ്ങളോട് പറഞ്ഞു. നട്ടെല്ലിന് ക്ഷതം ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. ക്ഷേത്ര ദർശനത്തോടൊപ്പം വൈദ്യോപദേശം തേടാനാണ് കേരളത്തിൽ അഗസ്ത്യാശ്രമത്തിൽ എത്തിയത്. സന്ദർശത്തിന് പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങൾ ഇല്ലെന്നും പവൻ കല്യാൺ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |