
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ വ്യവസായി ഗൗതം അദാനിക്കെതിരെ യു.എസ് സർക്കാർ ഉന്നയിച്ച കൈക്കൂലി ആരോപണങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ ചോദ്യം വന്നപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ വിശദീകരണം.
ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ സംസ്കാരവും ചിന്താ തത്വശാസ്ത്രവും 'വസുധൈവ കുടുംബകം' എന്നതിനെ അടിസ്ഥാനമാക്കിയാണ്. അതായത് അടിസ്ഥാനപരമായി ലോകം മുഴുവൻ ഒരു കുടുംബമാണ്. അദാനിക്കെതിരായ ആരോപണങ്ങൾ വ്യക്തിപരമായ വിഷയമാണ്. ഇത്തരം വ്യക്തിപരമായ വിഷയങ്ങൾ രണ്ട് രാഷ്ട്രത്തലവൻമാരുടെ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുന്ന പതിവില്ല. പ്രസിഡന്റ് ട്രംപും കേസിനെക്കുറിച്ച് പരാമർശിച്ചില്ല.
സൗരോർജ്ജ പദ്ധതിയുമായി ബന്ധപ്പെട്ട് യു.എസ് നിക്ഷേപകർക്ക് ഇന്ത്യയിൽ 2100 കോടി രൂപ കൈക്കൂലി നൽകേണ്ടി വന്ന കേസിലാണ് അദാനിക്കെതിരെ യു.എസിൽ കേസെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |