
ന്യൂഡൽഹി: നാലര വർഷത്തെ സേവനത്തിനുശേഷം ഇന്ന് വിരമിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിന് ഇന്നലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിൽ യാത്രഅയപ്പ് നൽകി. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ കഴിയാത്തവർ കമ്മിഷനെ അന്യായമായി കുറ്റപ്പെടുത്തുകയാണെന്ന് യാത്രഅയപ്പ് ചടങ്ങിൽ രാജീവ് കുമാർ പറഞ്ഞു. പ്രവാസികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും അവർ പ്രവർത്തിക്കുന്ന ഇടങ്ങളിൽ നിന്ന് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കേണ്ട സമയം അതിക്രമിച്ചെന്നും കൂട്ടിച്ചേർത്തു. വോട്ടിംഗ് യന്ത്രത്തിലും വോട്ടർപട്ടികയിലും ക്രമക്കേട്, കമ്മിഷൻ സുതാര്യമല്ല, കേന്ദ്രസർക്കാരിനുവേണ്ടി പ്രവർത്തിക്കുന്നു തുടങ്ങി പ്രതിപക്ഷത്തിന്റെ പഴി ഏറെ കേട്ട ശേഷമാണ് അദ്ദേഹത്തിന്റെ പടിയിറക്കം. 31 നിയമസഭാ തിരഞ്ഞെടുപ്പുകളും 2024 ലോക്‌സഭാ തിരഞ്ഞെടുപ്പും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |