SignIn
Kerala Kaumudi Online
Thursday, 22 October 2026 5.01 PM IST

തരൂരിനെ അതൃപ്‌തി അറിയിച്ച് കോൺഗ്രസ്

shashi-tharoor

ന്യൂഡൽഹി: പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി പരസ്യ അഭിപ്രായം രേഖപ്പെടുത്തിയ ശശി തരൂർ എം.പിയുമായി ഡൽഹിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയും രാഹുൽ ഗാന്ധിയും ചർച്ച നടത്തി. പാർട്ടി പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള നടപടികളിൽ നിന്ന് പിന്തിരിയണമെന്ന് തരൂരിന് നിർദ്ദേശം നൽകിയതായാണ് സൂചന. സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കൂടാതെയായിരുന്നു ചർച്ചകൾ.

ഇന്നലെ വൈകിട്ട് സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10 ജൻപഥിൽ രാഹുലുമായായിരുന്നു ആദ്യ യോഗം. വസതിക്കു മുന്നിൽ കാത്തു നിന്ന മാദ്ധ്യമ പ്രവർത്തകരെ വെട്ടിച്ച് പിന്നിലെ ഗേറ്റിലൂടെ പുറത്തു കടന്ന തരൂർ രാജാജി മാർഗിലെ ഖാർഗെയുടെ വസതിയിലേക്ക് പോയി. തരൂർ പോയതിന് പിന്നാലെ കെ.സി. വേണുഗോപാലെത്തി ഖാർഗെയുമായി ചർച്ച നടത്തി.

മോദി അനുകൂല പ്രസ്‌താവന, കേരള സർക്കാരിനെ അനുകൂലിച്ച ലേഖനം എന്നിവയെക്കുറിച്ച് തരൂർ വിശദീകരിച്ചതായി അറിയുന്നു. തന്റെ പ്രതികരണങ്ങളിലും ലേഖനത്തിലും തെറ്റായ ഉദ്യേശ്യങ്ങളില്ലെന്ന് പറഞ്ഞതായും സൂചനയുണ്ട്. എന്നാൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ വിവാദങ്ങൾ തുടരുന്നതിനോട് താത്പര്യമില്ലെന്ന് രാഹുലും ഖാർഗെയും വ്യക്തമാക്കി. ലോക്‌സഭയിലെ ചർച്ചയിൽ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടതും പുന:സംഘടനാ വിഷയങ്ങളിലെ അഭിപ്രായം മാനിക്കപ്പെടാത്തതും ചൂണ്ടിക്കാട്ടി തന്റെ അഭിപ്രായങ്ങൾക്ക് പാർട്ടി വേദികളിൽ വേണ്ട പ്രാധാന്യം ലഭിക്കുന്നില്ലെന്ന പരാതി തരൂർ വ്യക്തമാക്കിയെന്നും അറിയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360