SignIn
Kerala Kaumudi Online
Friday, 23 October 2026 1.28 PM IST

ഒ.ടി.ടി പ്ളാറ്റ്‌ഫോമുകൾക്ക് മുന്നറിയിപ്പ്, നിയമം പാലിച്ചില്ലെങ്കിൽ നടപടി: ഐ.ടി മന്ത്രാലയം

gvf

ന്യൂഡൽഹി: അശ്ളീല ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ഒ.ടി.ടി,സമൂഹ മാദ്ധ്യമ പ്ളാറ്റ്ഫോമുകൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര ഐ.ടി മന്ത്രാലയം. കുട്ടികളടക്കം പ്രേക്ഷകർ അനുചിതമായ ഉള്ളടക്കം കാണുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള 2021ലെ ഐ.ടി നിയമനുസരിച്ചുള്ള നിർദ്ദേശങ്ങൾ പാലിക്കണം. ഇല്ലെങ്കിൽ നടപടിയുണ്ടാകും. യു ട്യൂബ് പോലുള്ള സമൂഹ മാദ്ധ്യമ പ്ളാറ്റ്‌ഫോമുകളെ നിയന്ത്രിക്കാൻ നിയമങ്ങളില്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണിത്.
ഒ.ടി.ടി പ്ളാറ്റ്‌ഫോമുകളിലും സമൂഹമാദ്ധ്യമങ്ങളിലും അശ്ലീല ഉള്ളടക്കം പ്രചരിക്കുന്നതായി പാർലമെന്റ് അംഗങ്ങൾ,സംഘടനകൾ,പൊതുജനങ്ങൾ എന്നിവരുടെ പരാതികൾ ലഭിച്ചെന്ന് ഐ.ടി മന്ത്രാലയം പറയുന്നു. നിരോധിച്ച ഉള്ളടക്കം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ സംപ്രേഷണം ചെയ്യരുതെന്നും ഉള്ളടക്കങ്ങൾക്ക് പ്രായാധിഷ്ഠിത വർഗീകരണം നടത്തണമെന്നും നിയമത്തിലുണ്ട്. ധാർമ്മികത ലംഘിക്കാതിരിക്കാൻ ഇത്തരം പ്ളാറ്റ്ഫോമുകൾ സ്വയം ഉചിതമായ മുൻകരുതൽ നടപടി സ്വീകരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.യു ട്യൂബ് പോലുള്ള ഇടങ്ങളിൽ ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമങ്ങളുടെ അഭാവം പ്രകടമാണെന്ന് കഴിഞ്ഞ 19ന് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചിരുന്നു. എന്തും ചെയ്യാമെന്നാണ് യുട്യൂബർമാരുടെ ചിന്ത. ജനപ്രിയനാണെന്ന് കരുതി എന്തും സംസാരിക്കാമെന്ന് കരുതരുത്. കോടതി ഇക്കാര്യങ്ങൾ ഗൗരവമായി കാണുന്നു. ഇതിങ്ങനെ വിടാൻ പോകുന്നില്ലെന്നും നിരീക്ഷിച്ചു.

വി​വാ​ദ​മാ​യ​ത് ​ഷോയിലെ പരാമർശം
കൊമേഡിയൻ സമയ് റെയ്‌നയുടെ യുട്യൂബ് ഷോയായ 'ഇന്ത്യാസ് ഗോട്ട് ലാറ്റന്റി'ൽ വിധികർത്താവായ യുട്യൂബർ റൺവീർ അൽഹബാദിയയുടെ വിവാദ ലൈംഗിക പരാമർശവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി പരാമർശമുണ്ടായത്. അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകണമെന്ന അൽഹബാദിയുടെ ആവശ്യം കോടതി അംഗീകരിച്ചു. മാതാപിതാക്കൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കാണാറുണ്ടോ എന്നും മറ്റും യുട്യൂബ് ഷോയിലെ മത്സരാർത്ഥിയോട് ചോദിച്ചതാണ് വിവാദമായത്. ഷോയിൽ വച്ചും പിന്നീട് സമൂഹമാദ്ധ്യമങ്ങൾ വഴിയും അൽഹബാദി മാപ്പ് പറഞ്ഞെങ്കിലും പ്രതിഷേധം അടങ്ങിയില്ല. അൽഹബാദിയ,റെയ്‌ന,ഷോയിലെ മറ്റ് വിധികർത്താക്കളായ ആശിഷ് ചഞ്ച്‌ലാനി,ജസ്‌പ്രീത് സിംഗ്,അപൂർവ മുഖിജ എന്നിവക്കെതിരെ മഹാരാഷ്ട്ര, ഗുവാഹത്തി, ജയ്‌പൂർ എന്നിവിടങ്ങളിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360