SignIn
Kerala Kaumudi Online
Friday, 23 October 2026 1.26 PM IST

ഡൽഹിയിൽ അധികാരമേറ്റ് ബി.ജെ.പി സർക്കാർ

modi-rekha-gupta-

ന്യൂഡൽഹി: ഡൽഹിയിൽ ബി.ജെ.പി സർക്കാർ അധികാരമേറ്റു. ലക്ഷകണക്കിന് പ്രവർത്തകരെ സാക്ഷിയാക്കി രാംലീല മൈതാനിയിൽ രേഖാ ഗുപ്‌ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. പർവേഷ് സാഹിബ് സിംഗ് വെർമ, ആശിഷ് സൂദ്, മൻജീന്ദർ സിംഗ് സിർസ, രവീന്ദർ ഇന്ദ്രജ് സിംഗ്, കപിൽ മിശ്ര, പങ്കജ് കുമാർ സിംഗ് എന്നിവർ മന്ത്രിമാരായി ചുമതലയേറ്റു. ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന സത്യവാചകം ചൊല്ലിക്കൊടുത്തു. ​ര​വീ​ന്ദ​ർ​ ​ഇ​ന്ദ്ര​ജ് ​സിം​ഗ്,​പ​ങ്ക​ജ് ​കു​മാ​ർ​ ​സിം​ഗ് ​എ​ന്നി​വ​ർ​ ​ജ​യ് ​ശ്രീ​റാം​ ​വി​ളി​ച്ച് ​ചു​മ​ത​ല​യേ​റ്റു.​ ​മ​ൻ​ജീ​ന്ദ​ർ​ ​സിം​ഗ് ​സി​ർ​സ​ ​പ​ഞ്ചാ​ബി​യി​ലാ​ണ് ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്‌​ത​ത്.​ ​

പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്രമന്ത്രിമാർ, എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും, ബി.ജെ.പി എം.പിമാർ എന്നിവർ പങ്കെടുത്തു. രേഖാ ഗുപ്‌ത ഡൽഹിയുടെ വികസനത്തിനായി പൂർണശക്തിയോടെ പ്രവർത്തിക്കുമെന്ന വിശ്വാസമുണ്ടെന്ന് മോദി പറഞ്ഞു. ഡ​ൽ​ഹി​യു​ടെ​ ​നാ​ലാ​മ​ത് ​വ​നി​താ​ ​മു​ഖ്യ​മ​ന്ത്രി​യാ​ണ് ​രേ​ഖ.​ ​രാ​ജ്യ​ത്തെ​ ​വ​നി​താ​ ​മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ​ ​എ​ണ്ണ​വും​ ​ര​ണ്ടാ​യി.​ ​പ​ശ്ചി​മ​ ​ബം​ഗാ​ൾ​ ​മു​ഖ്യ​മ​ന്ത്രി​ ​മ​മ​ത​ ​ബാ​ന​ർ​ജി​ ​മാ​ത്ര​മാ​ണ് ​ഈ​ ​നി​ര​യി​ലു​ള്ള​ത്. സു​ര​ക്ഷാ​ ​സ​ന്നാ​ഹ​ത്തി​നാ​യി​ 25,000​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​നി​യോ​ഗി​ച്ചി​രു​ന്നു.

ജാ​തി​ ​സ​മ​വാ​ക്യം​ ​പാ​ലി​ച്ച്

ഡ​ൽ​ഹി​യി​ലെ​ ​പ്ര​ബ​ല​ ​വി​ഭാ​ഗ​ങ്ങ​ളെ​ ​പാ​ർ​ട്ടി​ക്കൊ​പ്പം​ ​ചേ​ർ​ത്തു​ ​നി​റു​ത്താ​ൻ​ ​ജാ​തി​ ​സ​മ​വാ​ക്യ​വും,​പ്രാ​ദേ​ശി​ക​ ​പ​രി​ഗ​ണ​ന​ക​ളും​ ​പ​രി​ഗ​ണി​ച്ചാ​ണ് ​മ​ന്ത്രി​മാ​രെ​ ​നി​ശ്ച​യി​ച്ച​ത്.​ ​ബ​നി​യ​ ​സ​മു​ദാ​യ​ ​അം​ഗ​മാ​യ​ ​രേ​ഖാ​ ​ഗു​പ്‌​ത​യെ​ ​മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ​തി​ലൂ​ടെ​ ​സ്ത്രീ​ ​ക്ഷേ​മ​ത്തി​ന് ​പ്രാ​മു​ഖ്യം​ ​ന​ൽ​കു​മെ​ന്ന​ ​സ​ന്ദേ​ശ​വും​ ​ന​ൽ​കാ​നാ​ണ് ​ബി.​ജെ.​പി​ ​ശ്ര​മി​ച്ച​ത്.​ ​ആം​ആ​ദ്മി​ക്കൊ​പ്പം​ ​നി​ൽ​ക്കു​ന്ന​ ​സി​ഖ് ​സ​മു​ദാ​യാം​ഗ​ങ്ങ​ളെ​ ​ഉ​ന്ന​മി​ട്ടാ​ണ് ​മ​ൻ​ജീ​ന്ദ​ർ​ ​സിം​ഗ് ​സി​ർ​സ​യെ​ ​മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് ​കൊ​ണ്ടു​വ​ന്ന​ത്.
പ​ർ​വേ​ഷ് ​സാ​ഹി​ബ് ​സിം​ഗ് ​വെ​ർ​മ​ ​ജാ​ട്ട് ​നേ​താ​വാ​ണ്.​ ​ആ​ശി​ഷ് ​സൂ​ദ് ​പ​‌​ഞ്ചാ​ബി​ ​വി​ഭാ​ഗ​ത്തി​ൽ​ ​നി​ന്നു​ള്ള​ ​നേ​താ​വ്.​ ​കൂ​ടാ​തെ,​ആ​ർ.​എ​സ്.​എ​സു​മാ​യി​ ​അ​ടു​ത്ത​ ​ബ​ന്ധ​വും.​ ​ദ​ലി​ത് ​പ്രാ​തി​നി​ദ്ധ്യം​ ​ഉ​റ​പ്പി​ക്കാ​ൻ​ ​ര​വീ​ന്ദ​ർ​ ​ഇ​ന്ദ്ര​ജ് ​സിം​ഗി​നെ​യും,​ബ്രാ​ഹ്മ​ണ​ ​സ​മു​ദാ​യ​ത്തി​ലെ​ ​ക​പി​ൽ​ ​മി​ശ്ര​യെ​യും​ ​മ​ന്ത്രി​സ​ഭ​യി​ലു​ൾ​പ്പെ​ടു​ത്തി.​ ​പ​ങ്ക​ജ് ​കു​മാ​ർ​ ​സിം​ഗ് ​പൂ​ർ​വാ​ഞ്ച​ലി​യാ​ണ്.

കേ​ജ്‌​രി​വാ​ൾ​ ​എ​ത്തി​യി​ല്ല
ബി.​ജെ.​പി​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​മു​ൻ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യ​ ​അ​ര​വി​ന്ദ് ​കേ​ജ്‌​രി​വാ​ളി​നെ​യും​ ​അ​തി​ഷി​യെ​യും​ ​ക്ഷ​ണി​ച്ചി​രു​ന്നെ​ങ്കി​ലും​ ​എ​ത്തി​യി​ല്ല.​ ​അ​തേ​സ​മ​യം,​ആം​ ​ആ​ദ്മി​ ​പാ​ർ​ട്ടി​ ​നേ​തൃ​ത്വ​വു​മാ​യി​ ​ക​ല​ഹി​ച്ചു​ ​നി​ൽ​ക്കു​ന്ന​ ​രാ​ജ്യ​സ​ഭാ​ ​എം.​പി​ ​സ്വാ​തി​ ​മ​ലി​വാ​ൾ​ ​പ​ങ്കെ​ടു​ത്തു.
ഓ​ട്ടോ​ ​ഡ്രൈ​വ​ർ​മാ​ർ,​ക​ർ​ഷ​ക​ർ,​ശു​ചീ​ക​ര​ണ​ ​തൊ​ഴി​ലാ​ഴി​ക​ൾ,​ചേ​രി​ ​നി​വാ​സി​ക​ൾ,​തെ​രു​വു​ ​ക​ച്ച​വ​ട​ക്കാ​ർ​ ​എ​ന്നി​വ​രെ​ ​പ്ര​ത്യേ​ക​മാ​യി​ ​ക്ഷ​ണി​ച്ചി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360