SignIn
Kerala Kaumudi Online
Friday, 23 October 2026 1.26 PM IST

ആയുഷ്മാൻ ഭാരത് ഡൽഹിയിൽ നടപ്പാക്കും

rekha-gupta-yamuna

ആദ്യ കാബിനറ്റ് യോഗം നടന്നു

ന്യൂഡൽഹി: ഡൽഹിയിലെ ബി.ജെ.പി സർക്കാരിന്റെ ആദ്യ കാബിനറ്റ് യോഗത്തിൽ ആയുഷ‌്‌മാൻ ഭാരത് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാനും, 14 സി.എ.ജി റിപ്പോർട്ടുകൾ നിയമസഭയിൽ വയ്‌ക്കാനും തീരുമാനിച്ചു. മുഖ്യമന്ത്രി രേഖാ ഗുപ്‌തയാണ് കാബിനറ്റ് തീരുമാനം അറിയിച്ചത്. ആയുഷ്‌മാൻ ഭാരത് പദ്ധതി ഡൽഹിയിൽ നടപ്പാക്കാൻ ആംആദ്മി സർക്കാർ തയ്യാറാകാത്തതിൽ നരേന്ദ്രമോദി വിമർശനമുന്നയിച്ചിരുന്നു. അരവിന്ദ് കേജ്‌‌രിവാൾ മുഖ്യമന്ത്രിയായിരിക്കെ ഔദ്യോഗിക വസതി മോടി പിടിപ്പിച്ചതുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ട് അടക്കമാണ് ആദ്യ നിയമസഭാ സമ്മേളനത്തിൽ വയ്‌ക്കാൻ പോകുന്നത്.

 വകുപ്പുകൾ നിശ്ചയിച്ചു

രേഖാ ഗുപ്‌ത - പൊതുഭരണം, റവന്യു, ധനകാര്യം, സർവീസസ്, വനിതാ-ശിശു ക്ഷേമം, വിജിലൻസ്

പർവേഷ് സാഹിബ് സിംഗ് വെർമ - പാെതുമരാമത്ത്, നിയമസഭാ കാര്യം, ജലസേചനം

ആശിഷ് സൂദ് - ആഭ്യന്തരം, വൈദ്യുതി, നഗരവികസനം, വിദ്യാഭ്യാസം

മൻജീന്ദർ സിംഗ് സിർസ - വ്യവസായം, ഭക്ഷ്യ-സിവിൽ സപ്ലൈസ്, വനം-പരിസ്ഥിതി

രവീന്ദർ ഇന്ദ്രജ് സിംഗ് - സാമൂഹ്യക്ഷേമം, പട്ടികവിഭാഗ ക്ഷേമം, സഹകരണവകുപ്പ്

കപിൽ മിശ്ര - നിയമം, തൊഴിൽ, ടൂറിസം, സാംസ്‌കാരികം

പങ്കജ് കുമാർ സിംഗ് - ആരോഗ്യം, ഗതാഗതം, ഐ.ടി

 യമുനയിൽ ആരതി

ഇന്നലെ വൈകിട്ട് യമുനയിലെ വസുദേവ് ഘട്ടിൽ മുഖ്യമന്ത്രി രേഖാ ഗുപ്‌തയും മന്ത്രിസഭാ അംഗങ്ങളും ആരതിയും പൂജയും നടത്തി. ഇതിനു ശേഷമാണ് ആദ്യ കാബിനറ്റ് യോഗം ചേർന്നത്. ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്ന് ആദ്യ വാർത്താ സമ്മേളനത്തിൽ രേഖ പറഞ്ഞു. യമുനാ ശുചീകരണത്തിന് പരിഗണന നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360