
ഹൈദരാബാദ്: 72-ാം ലോക സുന്ദരി കിരീട മത്സരം ഇത്തവണ തെലങ്കാനയിൽ നടക്കും. തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യ ആതിഥേയത്വം വഹിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. മേയ് 7 മുതൽ 31വരെയാണ് മത്സരം. മിസ് വേൾഡ് ലിമിറ്റഡ് ചെയർപേഴ്സണും സി.ഇ.ഒയുമായ ജൂലിയ മോർലിയും ടൂറിസം,സംസ്കാരം,പൈതൃകം,യുവജനകാര്യങ്ങൾ എന്നിവയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്മിത സഭർവാളും ഇക്കാര്യം സ്ഥിരീകരിച്ചു. ഉദ്ഘാടന ചടങ്ങും ഗ്രാൻഡ് ഫിനാലെയും ഹൈദരാബാദിലും മറ്റു പരിപാടികൾ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും നടക്കും. കഴിഞ്ഞ വർഷം കിരീടം നേടിയ ചെക്ക് റിപ്പബ്ലിക്കിൽനിന്നുള്ള ക്രിസ്റ്റിന പിസ്കോവയാണ് പുതിയ വിജയിയെ കിരീടം ധരിപ്പിക്കുക. 120ലധികം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ കിരീടത്തിനായി മത്സരിക്കും. ഫെമിന മിസ് ഇന്ത്യ വേൾഡ് 2023 വിജയി നന്ദിനി ഗുപ്തയാണ് ഈ വർഷത്തെ മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |