SignIn
Kerala Kaumudi Online
Friday, 23 October 2026 1.26 PM IST

ബഹിരാകാശ ടൂറിസത്തിൽ വൻ സാദ്ധ്യത: സോമനാഥ്

yathrakkarude

ന്യൂഡൽഹി: ബഹിരാകാശ ടൂറിസം മേഖലയിൽ ഇന്ത്യയിലും പച്ചപിടിക്കുമെന്നും കൂടുതൽ നിക്ഷേപങ്ങൾ അനിവാര്യമാണെന്നും മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്. ഡൽഹി കേരളാഹൗസിൽ പണിക്കേഴ്സ് ട്രാവൽസ് ഉടമ ബാബു പണിക്കർ രചിച്ച് ഡിസി ബുക്‌സ് പുറത്തിറക്കിയ യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക് എന്ന പുസ്‌തകം പ്രകാശനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് ആദ്യ പ്രതി ഏറ്റുവാങ്ങി. സാഹിത്യകാരൻ എം. മുകുന്ദൻ,കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്‌റ,കാർട്ടൂൺ അക്കാഡമി ചെയർമാൻ സുധീർ നാഥ്,കേന്ദ്ര സാംസ്കാരിക വകുപ്പ് ഡയറക്ടർ അനീഷ് രാജൻ,ഡൽഹി പൊലീസ് മുൻ അഡീഷണൽ കമ്മിഷണർ കാമരാജ് എന്നിവർ സംസാരിച്ചു. കേരളാ കൗമുദി ഡൽഹി ബ്യൂറോ ചീഫ് പ്രസൂൻ എസ്. കണ്ടത്ത് പുസ്‌തകം പരിചയപ്പെടുത്തി. ബാബു പണിക്കർ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360