SignIn
Kerala Kaumudi Online
Thursday, 22 October 2026 5.00 PM IST

ബി.ബി.സി ഇന്ത്യയ്‌ക്ക് 3.44 കോടി ഇ.ഡി പിഴ

bbc

ന്യൂഡൽഹി : വിദേശ വിനിമയ നിയമത്തിലെ (ഫെമ) വ്യവസ്ഥകൾ ലംഘിച്ചെന്ന് ആരോപിച്ച് ബി.ബി.സി ഇന്ത്യയ്‌ക്ക് ഇ.ഡി 3.44 കോടി രൂപ ഇ.ഡി പിഴ ചുമത്തി. 3,44,48,850 രൂപയ്‌ക്ക് പുറമെ 2021 ഒക്ടോബർ 15 മുതൽ ഈതുക അടയ്‌ക്കുന്ന തീയതി വരെ ഓരോ ദിവസവും 5000 രൂപ വീതം കണക്കാക്കി അധിക പിഴയൊടുക്കണം. കമ്പനിയുടെ ഡയറക്‌ടർമാരായ ഗിൽസ് ആന്റണി ഹണ്ട്, ഇന്ദു ശേഖർ സിൻഹ, പോൾ മൈക്കിൾ ഗിബ്ബോൺസ് എന്നിവരിൽ നിന്ന് 1.14 കോടി (1,14,82,950) പിഴയീടാക്കാനും തീരുമാനിച്ചു.

2023 ഏപ്രിലിലാണ് ബി.ബി.സി ഇന്ത്യയുടെ ഫെമ ലംഘനങ്ങളിൽ ഇ.ഡി അന്വേഷണം ആരംഭിച്ചത്. അക്കൊല്ലം ഫെബ്രുവരിയിൽ കമ്പനിയുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ മൂന്ന് ദിവസത്തെ റെയ്ഡിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

വിദേശനിക്ഷേപത്തിൽ

നിയമലംഘനം

രാജ്യത്ത് ഡിജിറ്റൽ മീഡിയയ്‌ക്ക് 26 ശതമാനമാണ് നേരിട്ടുള്ള വിദേശനിക്ഷേപത്തിന് ( ഫോറിൻ ഡയറക്‌ട് ഇൻവെസ്റ്റ്മെന്റ് - എഫ്.ഡി.ഐ) അനുമതിയുള്ളത്. എന്നാൽ ഇതിന് വിരുദ്ധമായി ബി.ബി.സി ഇന്ത്യ 100 ശതമാനം എഫ്.ഡി.ഐ നിലനിർത്തി. ഇത് നിയമലംഘനമാണെന്ന് ഇ.ഡി കണ്ടെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, BBC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360