SignIn
Kerala Kaumudi Online
Thursday, 22 October 2026 5.03 PM IST

ചൈനയ്ക്കുമേൽ ഇന്ത്യയുടെ സമ്മർദ്ദം: മാനസസരോവർ തീർത്ഥാടനം ഈ സീസണിൽ തുടങ്ങണം

s

ന്യൂഡൽഹി: ഈ സീസൺ മുതൽ കൈലാസ് മാനസസരോവർ തീർത്ഥാടനം പുനരാരംഭിക്കാൻ ചൈനയ്‌ക്കുമേൽ സമ്മർദ്ദം ശക്തമാക്കി ഇന്ത്യ. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ ജി- 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്‌ചയിൽ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ആവശ്യം ഉന്നയിച്ചു. 2020 ൽ നിർത്തിവച്ച നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനും വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനുമുള്ള ചർച്ചകളും നടന്നു.

കഴിഞ്ഞ ഒക്‌ടോബറിൽ യഥാർത്ഥ നിയന്ത്രണ രേഖയിലെ സംഘർഷം അവസാനിപ്പിച്ചശേഷം കൈലാസ് മാനസസരോവർ യാത്രയും നേരിട്ടുള്ള വിമാന സർവീസും പുനഃരാരംഭിക്കുന്നത് സജീവ ചർച്ചയാണ്. ഇക്കാര്യത്തിലുള്ള പുരോഗതി ഇരു നേതാക്കളും വിലയിരുത്തിയെന്ന് വിദേശകാര്യ വക്താവ് രൺദീപ് ജയ്‌സ്വാൾ അറിയിച്ചു.
അതിർത്തി പ്രദേശങ്ങളിലെ സമാധാനവും ശാന്തിയും നിലനിർത്തൽ, അതിർത്തിയിലെ നദികളുമായി ബന്ധപ്പെട്ട തർക്കങ്ങൾ, ഇരു രാജ്യങ്ങളും അംഗങ്ങളായ ജി 20, ഷാങ്ഹായ് സഹകരണ സംഘടനയിലെ (എസ്‌.സി‌.ഒ) പ്രവർത്തനങ്ങൾ തുടങ്ങിയവയും 30 മിനിറ്റ് നീണ്ടുനിന്ന യോഗത്തിൽ ചർച്ച ചെയ്തെന്ന് ജയ്‌സ്വാൾ പറഞ്ഞു.

ലഡാക്ക് സെക്ടറിൽ നാലുവർഷം നീണ്ടുനിന്ന സൈനിക സംഘർഷത്തിൽ അയവുവന്നശേഷം രണ്ട് വിദേശകാര്യ മന്ത്രിമാരും നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ച കൂടിയാണിത്.

ഒക്ടോബർ 23 ന് റഷ്യയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തിയ ശേഷമാണ്,അതിർത്തി പ്രശ്നം പരിഹരിക്കുന്നതിനും ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാനും നടപടി തുടങ്ങിയത്.ആദ്യപടിയായി ലഡാക്ക് സെക്ടറിലെ ഡെംചോക്ക്, ഡെപ്സാങ്ങ് മേഖലകളിൽ നിന്ന് ഇരുപക്ഷവും സൈന്യങ്ങളെ പിൻവലിച്ചു.

സാങ്‌പോ നദിയിലെ

പാലത്തിൽ ആശങ്ക


ടിബറ്റിലെ യാർലുങ് സാങ്‌പോ നദിയിൽ ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി നിർമ്മിക്കാനുള്ള ചൈനീസ് നീക്കത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചതായി സൂചന. ഇന്ത്യയെയും ബംഗ്ലാദേശിനെയും ബാധിക്കുന്നതിനാൽ കൂടിയാലോചന നടത്തണമെന്നാണ് ഇന്ത്യയുടെ നിലപാട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360