SignIn
Kerala Kaumudi Online
Friday, 23 October 2026 10.36 AM IST

ദേശീയ വിദ്യാഭ്യാസ നയം, കേന്ദ്രവുമായി പോര് മുറുകി തമിഴ്നാട്, 10,000 കോടി വാഗ്ദാനം ചെയ്താലും അനുവദില്ലെന്ന് സ്റ്റാലിൻ

s

ചെന്നൈ: 2020ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരും തമിഴ്നാട് സർക്കാരും തമ്മിലുള്ള പോര് മുറുകുന്നു. സ്‌കൂൾ തലത്തിൽ ത്രിഭാഷാ നയം നടപ്പിലാക്കുന്നതിൽ കേന്ദ്രം ഉറച്ചുനിൽക്കുമ്പോൾ ഹിന്ദി ഉൾപ്പെടുന്ന പാഠ്യപദ്ധതിയെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് തമിഴ്നാട് സർക്കാർ. തമിഴ്ഭാഷയോടുള്ള വൈകാരികത മുതലെടുക്കുന്ന പഴയ അടവ് ഡി.എം.കെ പയറ്റുമ്പോൾ,അതിനോടൊപ്പം നിൽക്കുകയോ മൗനം പാലിക്കുകയോ ചെയ്യുകയാണ് ബി.ജെ.പി ഒഴികെയുള്ള പാർട്ടികൾ.

തമിഴ്നാടിന്റേത് 'ഇടുങ്ങിയ ചിന്താഗതിയുള്ളതുമായ സമീപനം' എന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വെള്ളിയാഴ്ച സ്റ്റാലിന് അയച്ച കത്തിൽ വിശേഷിപ്പിച്ചത്. വിദ്യാഭ്യാസ നയത്തിൽ സംസ്ഥാനങ്ങൾക്ക് സ്വന്തം ഭാഷകൾ തിരഞ്ഞെടുക്കാൻ അനുവദിക്കുമ്പോൾ,ബഹുഭാഷാ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്ന നയത്തെ ഭാഷാപരമായ സ്വത്വത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് പുറമെ,ബി.ജെ.പി ഇതര നിരവധി സംസ്ഥാനങ്ങളും ഈ ഭാഷാ നയം നടപ്പിലാക്കുന്നുണ്ട്. എന്നാണ് കേന്ദ്രത്തിന്റെ വാദം. പദ്ധതിയുടെ നിഷേധിച്ചാൽ നഷ്ടം തമിഴ്നാടിനാണെന്നും ധർമ്മേന്ദ്ര പ്രധാൻ തമിഴ്നാടിനെ അറിയിച്ചു.

അതേസമയം,കേന്ദ്ര സർക്കാർ 10,000 കോടി വാഗ്ദാനം ചെയ്താലും തമിഴ്നാട്ടിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പ്രഖ്യാപിച്ചു. തമിഴ്നാടിനെ 2,000 വർഷം പിന്നോട്ടടിക്കാൻ കാരണമാകുന്ന തെറ്റ് ചെയ്യില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു.

ഹിന്ദി അടിച്ചേൽപിക്കുന്നതു കൊണ്ടു മാത്രമല്ല,വിദ്യാർത്ഥികളുടെ ഭാവിയെയും സാമൂഹിക നീതിയെയും ബാധിക്കുന്ന പലതുമുള്ളതുകൊണ്ടാണ് എതിർക്കുന്നത്. ഹിന്ദി ഭാഷയ്ക്ക് എതിരല്ല. താത്പര്യമുള്ളവർക്ക് കേന്ദ്രീയ വിദ്യാലയം,ഹിന്ദി പ്രചാര സഭ എന്നിവിടങ്ങളിൽ നിന്നു പഠിക്കാമെന്നും വ്യക്തമാക്കി.സർക്കാർ,എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക രക്ഷാകർതൃ സമിതിയുമായി ബന്ധപ്പെട്ട് 'അപ്പ' എന്ന മൊബൈൽ ആപ്ലിക്കേഷൻ മുഖ്യമന്ത്രി പുറത്തിറക്കി. എം.ജി.ആർ സിനിമയിലെ 'നല്ല നല്ല പുള്ളൈകളെ നമ്പി ഇന്ത നാട് ഇരിക്കത് തമ്പി' എന്ന ഗാനവും ആലപിച്ചു. രാജ്യത്തിന്റെ ഭാവി കുട്ടികളെ ആശ്രയിച്ചാണിരിക്കുന്നത് എന്നർഥമുള്ള വരികളാണിത്.

ഒരു ഭാഷയ്ക്കുവേണ്ടി ജീവൻ ത്യജിച്ചവരാണ് തമിഴർ അതുകൊണ്ട് അക്കാര്യത്തിൽ കളിക്കാൻ നിൽക്കരുത്.

-കമൽ ഹാസൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360