SignIn
Kerala Kaumudi Online
Friday, 23 October 2026 10.44 AM IST

മൻ കി ബാത്തിൽ മോദി 'മാർച്ച് 8ന് തന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് സ്ത്രീകൾ'

hbn

ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8ന് തന്റെ സാമൂഹ്യമാദ്ധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് സ്ത്രീകൾ ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായിട്ടാണിത്. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾക്ക് ആ ദിവസം സോഷ്യൽ മീഡിയ അക്കൗണ്ട് കൈമാറും. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂളുകളിൽ ബോർഡ് പരീക്ഷാ നടക്കുന്ന സമയമാണ്. യാതൊരു സമ്മർദ്ദവുമില്ലാതെ പൂർണമായ പോസിറ്റീവ് മനോഭാവത്തോടെ പരീക്ഷ എഴുതണമെന്ന് വിദ്യാർത്ഥികളെ മോദി ഉപദേശിച്ചു.

പാചക എണ്ണയുടെ

ഉപയോഗം കുറയ്‌ക്കൂ

ലോകത്ത് പൊണ്ണത്തടി ആരോഗ്യപ്രശ്‌നമായി മാറുന്നുവെന്നും,പാചക എണ്ണയുടെ ഉപയോഗം 10 ശതമാനം കുറയ്‌ക്കണമെന്നും മോദി പറഞ്ഞു. ആരോഗ്യമുള്ള രാഷ്ട്രമായി മാറണമെങ്കിൽ,പൊണ്ണത്തടി എന്ന പ്രശ‌്നത്തെ നേരിടേണ്ടിവരും. പഠനപ്രകാരം എട്ടിൽ ഒരാൾ പൊണ്ണത്തടി കാരണം ബുദ്ധിമുട്ടുന്നു. കുറച്ചുവർഷങ്ങളായി പ്രശ്‌നം ഇരട്ടിയായി. ആശങ്കാജനകമായ കാര്യം കുട്ടികളിലെ പൊണ്ണത്തടി നാലിരട്ടിയായി വർദ്ധിച്ചുയെന്നതാണ്. ലോകത്തെ 250 കോടിയിൽപ്പരം ആളുകൾക്ക് അമിതഭാരമുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ 2022ലെ കണക്ക്. ചെറിയ ശ്രമങ്ങളിലൂടെ ഈ വെല്ലുവിളിയെ നേരിടാൻ കഴിയും. എല്ലാ മാസവും 10% പാചക എണ്ണ കുറച്ച് ഉപയോഗിക്കുമെന്ന് തീരുമാനിക്കാം. പാചക എണ്ണ വാങ്ങുമ്പോൾ 10% കുറച്ച് വാങ്ങണം. ഓരോ വ്യക്തിയും 10 പേരോട് ഇക്കാര്യത്തിൽ വെല്ലുവിളി നടത്തണമെന്നും നരേന്ദ്ര മോദി അഭ്യർത്ഥിച്ചു.

ഒരു ദിവസത്തെ

ശാസ്ത്രജ്ഞനാകൂ

ഐ.എസ്.ആർ.ഒയുടെ നൂറാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് കഴിഞ്ഞമാസം രാജ്യം സാക്ഷ്യം വഹിച്ചു. ഫെബ്രുവരി 28ന് 'ദേശീയ ശാസ്ത്ര ദിനം' ആഘോഷിക്കാൻ പോകുന്നു. കുട്ടികൾക്കും യുവാക്കൾക്കും ശാസ്ത്രത്തിൽ താൽപ്പര്യവും അഭിനിവേശവുമുണ്ടാകേണ്ടത് പ്രധാനമാണ്. ഒരു ദിവസത്തെ ശാസ്ത്രജ്ഞനാകൂ. സൗകര്യം നോക്കി ഏതു ദിവസവും തിരഞ്ഞെടുക്കാം. റിസർച്ച് ലാബ്,പ്ലാനറ്റോറിയം അല്ലെങ്കിൽ ബഹിരാകാശ കേന്ദ്രം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കണം. ബഹിരാകാശ മേഖലയായാലും നിർമ്മിത ബുദ്ധിയായാലും,യുവാക്കളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം ഒരു പുതിയ വിപ്ലവത്തിന് തുടക്കമിട്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360